Monday, December 5, 2011

നീതി


അങ്ങനെ തന്നെ
ഇയാള്‍ക് വധശിക്ഷ തന്നെ നല്‍കണം
വെടി വച്ചും തൂകു കയറിലിട്ടും
ഒറ്റ അടിക്കു കൊല്ലരുത്
ഇഞ്ചിഞ്ചായി പറ്റുമെങ്കില്‍
ലിങ്കത്തില്‍ പഴുത്ത കമ്പി കയറ്റി

ഇവന്‍ എല്ലാ കാലവും
സത്യം നീതി എന്നൊക്കെ
നിലവിളിചിട്ടൊണ്ട്

ദരിദ്രന്‍മാര്‍കൊപ്പം
മരത്തടിയില്‍ കുരു കുടുങ്ങിയ
കുരങ്ങിനെപ്പോലെ
കൂവി തെളിഞ്ഞിട്ടുണ്ട്

വിടരുതിവനെ ഇവന്‍
ചരിത്രം പടിചിട്ടൊണ്ട്
കഴുവേറി മോന്മാരെ
വണങ്ങിട്ടോണ്ട്

ഇവന്‍റെ മുറിവുകളില്‍
മുളക് വെക്കണം
നമ്മുടെ യുദ്ധ വിജയങ്ങളില്‍
ഇവന്‍ ബുദ്ധനായവാന്‍

കൊല്ലണം ഇവനെ
ഇവന്‍റെ പെമ്പിറന്നോരെ
മതിയാകുവോളം
ഭോഗിക്കണം

Thursday, December 1, 2011

ആധിമധ്യാന്തം

ആധിമധ്യാന്തം എന്ന സിനിമക്കെതിരെ സിനിമ മന്ത്രി ഗണേഷ് കുമാറിന്‍റെ പടപ്പുറപ്പാടും ആരോപണങ്ങളും സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണ് ലോക സിനിമ ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള മലയാള സിനിമ (തട്ടുപൊളിപ്പന്‍ അല്ല )യുടെ മുകളില്‍ ഗണേഷ് കുമാര്‍
മന്ത്രി പുങ്കവനയത് തന്നെ അപമാനകരം ആയിരിക്കെ തന്നെ പൂര്‍തികരിക്കാത്ത സിനിമകാട്ടി തെറ്റി ധരിപ്പിച്ചു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.. ഒന്നാമത് സിനിമാ തിരെഞ്ഞെടുക്കുന്നത് മന്ത്രി ഉള്‍പെടാത്ത അത്യാവിശം ലോക സിനിമയെക്കുറിച്ച് വിവരമുള്ളവരാനെന്നിരിക്കെ അദ്ധേഹത്തെ തെറ്റിധരിപ്പികണ്ടുന്ന എന്ത് കാര്യം ഏതൊക്കെ ലോക സിനിമകള്‍ ചലച്ചിത്ര ഉത്സവത്തില്‍ ഉണ്ടാകണമെന്ന് വെറും കെ . കോ .ബി .പാര്‍ട്ടിയുടെ മന്ത്രിയെ ധരിപ്പിക്കേണ്ടി വരുക എന്ന് പറഞ്ഞാല്‍ തന്നെ എത്ര മ്ലേച്ചം അപ്പോപിന്നെ തെറ്റി ധരിപ്പിചെങ്കില്‍ പറയാനുണ്ടോ തന്നയുമല്ല ഈ സിനിമക്കെതിരെ മന്ത്രിക്ക് എന്തോ അജണ്ട ഉണ്ടന്ന് കരുതേണ്ടിയിരിക്കുന്നു കാരണം വ്യാജ സീഡി കാണുന്നതുതന്നെകുറ്റം ആണ് ന്നിരിക്കെ ചലച്ചിത്ര അക്കാദമിക്ക് കൊടുത്ത സിനിമ എങ്ങനെ സീഡി രൂപത്തില്‍ മന്ത്രിയുടെ അടുത്തെത്തി..അത് കാണുകയും സംവിധായകന്‍റെ അനുമതി ഇല്ലാതെ റീ എഡിത്ത് ചെയ്തു പത്രക്കാരുടെ മുന്‍പില്‍ പ്രധര്ശിപ്പിക്കുകയും ചെയ്തത് ലഖുവായി പറഞ്ഞാല്‍ വിവരക്കേടാണ് അച്ചുതാനന്ദ നില്‍ അദ്ദേഹം ആരോപിച്ച രോഗമെന്ന് ഞാനിതിനെ പറയില്ല അത്രക്ക് തരംതാഴാന്‍ ഞാന്‍ മന്ത്രി അല്ലല്ലോ സുമുഖനും സമ്പന്നനുമായ ഒരു "നടന്‍" വളര്‍ന്നു മന്ത്രിയായപ്പോള്‍ മുഖ്യ ശത്രു ആധിമധ്യാന്തം ആയതെങ്ങനെ ഒത്തിരി ചോദ്യങ്ങള്‍കു ഉത്തരം കിട്ടാനുണ്ട് എങ്കിലും ഒരു ഉത്തരം ഞാന്‍ പറയാം ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും നാം നടത്തുന്ന പരീക്ഷണം പരാജയപ്പെടുകയാണ് നാം കുളിക്കാതെ കോണകം പുരപ്പുറത്തു ഉണങ്ങനിടുകയാണ് ..

Tuesday, August 16, 2011

ഉന്നം തെറ്റിയ ശരങ്ങള്‍

1
രാത്രി
വാതില്‍ ചാരിയെ പോകാവു
ഞാന്‍ തന്ന
തിരിവെട്ടം
കെടാതെ കാക്കണം
2
വഴിയില്‍ പാമ്പുണ്ട്
ഇണചേരുകയാവും
കല്ലെറിയരുത്
3
കൂകിപായുന്ന തീവണ്ടിയില്‍
കാമം ഉണ്ട്
ശിരസ്സു പിളര്‍ന്നാലും
പ്രാപിക്കപ്പെടും
4
കാറ്റ് ഉണ്ട്
കാറ്റില്‍ ഉന്നം തെറ്റിയ ശരങ്ങളും
5
മഴയുണ്ട്
മഴയില്‍
ആലിപ്പഴങ്ങളില്ല പകരം
കള്ളിചെടിയുടെ
മുള്ളു പെയ്യും
6
വാതില്‍
ചാരിയിട്ടു പോകുക
പുഴയില്‍
അക്കരെ കടക്കുവാന്‍
കബന്ധങ്ങളുടെ
ചങ്ങാടമുണ്ട്
7
പുഴകടന്നാല്‍
തുഴഉപേക്ഷിക്കുക
ഓര്‍മ്മകള്‍
വേട്ടപ്പട്ടികളാണ്
8
പുലര്‍ച്ചെ
കൂട്ടികെട്ടിയ
എന്‍റെ പെരുവിരലുകള്‍ക്ക്
മുകളിലായി
ഒരു ശവംനാറി പൂ
നിന്‍റെതായി ഉണ്ടാവണം

Saturday, August 6, 2011

ഇരുമ്പുലക്ക


തീ പിടിച്ച പ്രഭാതത്തില്‍ ഉണര്‍ന്നു
സ്റ്റാര്‍ സിംഗറില്‍ സംഗതി തേടണമെങ്കില്‍
മിനിമം നിങ്ങളൊരു
എക്സ്-ശാസ്ത്രപരിഷത്തു കാരനെങ്കിലും ആകണം

നക്സലൈടുകളൊക്കെ
മഴവില്‍ തംബോലയില്‍
ഡീല്‍ ഓര്‍ നോ ഡീല്‍ വസ്സന്തം തേടുന്നു
പണ്ടത്തെ കലാകൌമുദി
ബുദ്ധിജീവികളൊക്കെ
മക്കളെ സ്വാശ്രയത്തില്‍
കെട്ടിച്ചു വിട്ടു

പഴയ പരിസ്ഥിതികാര്‍
നാനോ കാര്‍കൊണ്ട് തൃപ്തിപ്പെട്ടു

യുക്തി വാദികള്‍ കൌസ്തുഭം
എന്ന് പേരിട്ട വീട്ടില്‍
പട്ടാള ഭരണം സ്വപ്നം കണ്ടു പള്ളി ഉറക്കം

വാസവദെത്തമാര്‍ സംഗടിച്ചു
സംഭോഗ തൊഴിലാളിയായി
വേമ്പനാട്ടു കായലില്‍
റബര്‍ ഉറ കൂട്ടമായി ചത്തുപൊങ്ങി

കക്കയത്തെ ഇരുമ്പുലക്ക ആയിരുന്നു
പുതിയ കാലത്തെ
പുല്ലിംഗ്കത്തെക്കാള്‍ ഭേദം
അത് പീഡിപ്പിച്ചത്
"ആണുങ്ങളെ" ആയിരിന്നു ...

Sunday, July 24, 2011

Tuesday, July 19, 2011

എന്‍റെ മഴ





ആ കോരിച്ചൊരിയുന്ന മഴയത്താണ്

അവര്‍ എന്‍റെ മുത്തച്ചനെ
മുന്നായ് മുറിച്ചു
ആവണിപ്പാടത്തെ ചിറ അടച്ചത്



പിന്നത്തെ മഴപ്പാച്ചിലില്‍
പെങ്ങള്‍ ഒരുത്തി കൈകുഞ്ഞുമായി പോയ്‌

പെരുമഴയത്ത്
കുട കടംതന്ന പള്ളികൂടം സര്‍
സ്ലേറ്റും പെന്‍സിലും എത്തിനോക്കാത്ത
ഇരുണ്ട മൂലയില്‍
എനിക്ക് മേലെ ഫണംവിടര്‍ത്തി



അസ്ത്രം പോലെ മഴ തറയ്ക്കുന്ന
ഓലപ്പാളികല്‍ക്കിടയിലൂടെയാണ്
ഞാന്‍ വാനനിരീക്ഷണം പഠിച്ചത്
മഴ ഒഴിയുമ്പോള്‍
ഓലപുരയുടെ തറയില്‍ആകെ
വെയില്‍ തൂണുകള്‍



കോരിച്ചൊരിയുന്ന കുടിലില്‍
മക്കളെ മാറ്റി കിടത്താന്‍ ഇടമില്ലാതെ
എന്‍റെ അമ്മ
പേമാരി പോലെ കരഞ്ഞു


വറുതികൊണ്ട് പൊറുതി മുട്ടി
അനിയന്‍ ചൂണ്ടയാല്‍
മഴ കൊയ്യാന്‍ പോയി
ഒരു വെള്ളിടി
അവനെ കണയോലയില്‍ പൊതിഞ്ഞു തെക്കൊട്ടെടുത്തു



രാമായണം കാണാതെ ചൊല്ലുന്ന മുത്തശ്ശി
കര്‍ക്കിടകത്തെ പ്രാകി
മഴവെള്ളം മാത്രം കുടിച്ചു
ഇഹലോകം വെടിഞ്ഞു



മുടിഞ്ഞുപോകും നിങ്ങടെ -
അരാഷ്ട്രീയ ബുദ്ധി ജീവികളുടെ
മഴ കൊയ്ത്തും മഴപ്പാട്ടും

ഇന്നും അറിയാമെനിക്കു
മഴപെയ്താല്‍
പട്ടിണി പെയ്യുന്ന കൂരകളെ
അരിക്കലത്തില്‍
വല നെയ്യുന്ന ചിലന്തിയെ

പുട്ട്


ആദിയില്‍ അമ്മ അവളെ പുട്ടുണ്ടാക്കാന്‍ പഠിപ്പിച്ചു
അരിപ്പുട്ട്, ഗോതമ്പ് പുട്ട്, പയര്‍പുട്ട്, ചെമ്പാവരിപുട്ട്
കാലം ചെന്നാറെ
അവള്‍ ആവിയില്‍ സ്വയം വേകാന്‍ പഠിച്ചു
തീന്‍ മേശയില്‍ വിളമ്പപ്പെട്ടു.