തീ പിടിച്ച പ്രഭാതത്തില്‍ ഉണര്‍ന്നു
സ്റ്റാര്‍ സിംഗറില്‍ സംഗതി തേടണമെങ്കില്‍
മിനിമം നിങ്ങളൊരു
എക്സ്-ശാസ്ത്രപരിഷത്തു കാരനെങ്കിലും ആകണം
നക്സലൈടുകളൊക്കെ
മഴവില്‍ തംബോലയില്‍
ഡീല്‍ ഓര്‍ നോ ഡീല്‍ വസ്സന്തം തേടുന്നു
പണ്ടത്തെ കലാകൌമുദി
ബുദ്ധിജീവികളൊക്കെ
മക്കളെ സ്വാശ്രയത്തില്‍
കെട്ടിച്ചു വിട്ടു
പഴയ പരിസ്ഥിതികാര്‍
നാനോ കാര്‍കൊണ്ട് തൃപ്തിപ്പെട്ടു
യുക്തി വാദികള്‍ കൌസ്തുഭം
എന്ന് പേരിട്ട വീട്ടില്‍
പട്ടാള ഭരണം സ്വപ്നം കണ്ടു പള്ളി ഉറക്കം
വാസവദെത്തമാര്‍ സംഗടിച്ചു
സംഭോഗ തൊഴിലാളിയായി
വേമ്പനാട്ടു കായലില്‍
റബര്‍ ഉറ കൂട്ടമായി ചത്തുപൊങ്ങി
കക്കയത്തെ ഇരുമ്പുലക്ക ആയിരുന്നു
പുതിയ കാലത്തെ
പുല്ലിംഗ്കത്തെക്കാള്‍ ഭേദം
അത് പീഡിപ്പിച്ചത്
"ആണുങ്ങളെ" ആയിരിന്നു ...
വിപ്ലവയുവത്വങ്ങള്‍ മര്‍ഡോക്കിനു സ്തുതി പാടാന്‍ പോയി
ReplyDeleteനേര്‍മ്മയുള്ള കമ്യൂണിസ്റ്റ് വയോധികനെ ഔദ്യോഗികം തളയ്ക്കാന്‍ ശ്രമിക്കുന്നു.
കാസര്‍കോട് വന്ന് കരഞ്ഞുകാണിച്ച വിദഗ്ദ്ധസമിതി ദല്‍ഹിയില്‍ ചെന്നപ്പോള്‍ തനിസ്വരൂപമെടുത്തു.
ഖദറിനും കാവിക്കും ചുവപ്പിനും വിഷപ്പണത്തിനുമുമ്പില്‍ ഒരേ നിറം
വിഷം എങ്ങോട്ട് വേണമെങ്കിലും കയറ്റി അയച്ചോളൂ എന്ന് പുരോഗമനചുവപ്പന്മാര്‍
ഒളിക്യാമറ ഇരുമ്പുലക്കകളെ പരസ്യമാക്കുന്നു.
അയ്യോ അയ്യോ. ഞങ്ങള്‍ ബ്ലോഗില്‍ വിപ്ലവഗാഥകള്‍ രചിക്കുന്നു
പോസ്റ്റ് വായിച്ചിട്ട് ശരിക്കൊന്നും പിടികിട്ടീല. പാവം ചെറുത് :(
ReplyDeleteപക്ഷേ അജിയേട്ടന്‍റെ കമന്‍റ് ഇഷ്ടപെട്ട് ഹ്ഹ്
ഇതും വളരെ ഇഷ്ടമായി.
ReplyDeleteആഗോളവത്ക്കരണത്തിന്റെ കുത്തൊഴുക്കില്‍ എല്ലാ പ്രത്യയശാസ്ത്രങ്ങളും തകര്‍ന്നു വീണു എന്നത് സത്യം. എങ്കിലും രാത്റി തീര്‍ന്നിട്ടില്ല. വ്യാമോഹങ്ങള്‍ അക്കരെ എത്തിയിട്ടില്ല. പോരാട്ടങ്ങള്‍ തീരുന്നുമില്ല. ഒരു രാത്രികൊണ്ട് എല്ലാം തീരുകയുമില്ല.
ReplyDelete