Tuesday, August 16, 2011

ഉന്നം തെറ്റിയ ശരങ്ങള്‍

1
രാത്രി
വാതില്‍ ചാരിയെ പോകാവു
ഞാന്‍ തന്ന
തിരിവെട്ടം
കെടാതെ കാക്കണം
2
വഴിയില്‍ പാമ്പുണ്ട്
ഇണചേരുകയാവും
കല്ലെറിയരുത്
3
കൂകിപായുന്ന തീവണ്ടിയില്‍
കാമം ഉണ്ട്
ശിരസ്സു പിളര്‍ന്നാലും
പ്രാപിക്കപ്പെടും
4
കാറ്റ് ഉണ്ട്
കാറ്റില്‍ ഉന്നം തെറ്റിയ ശരങ്ങളും
5
മഴയുണ്ട്
മഴയില്‍
ആലിപ്പഴങ്ങളില്ല പകരം
കള്ളിചെടിയുടെ
മുള്ളു പെയ്യും
6
വാതില്‍
ചാരിയിട്ടു പോകുക
പുഴയില്‍
അക്കരെ കടക്കുവാന്‍
കബന്ധങ്ങളുടെ
ചങ്ങാടമുണ്ട്
7
പുഴകടന്നാല്‍
തുഴഉപേക്ഷിക്കുക
ഓര്‍മ്മകള്‍
വേട്ടപ്പട്ടികളാണ്
8
പുലര്‍ച്ചെ
കൂട്ടികെട്ടിയ
എന്‍റെ പെരുവിരലുകള്‍ക്ക്
മുകളിലായി
ഒരു ശവംനാറി പൂ
നിന്‍റെതായി ഉണ്ടാവണം

8 comments:

  1. കവിത വായിച്ചു. അവസാനമൊഴി പോലെ തീവ്രം

    ReplyDelete
  2. അല്പം കടന്നുപോയി.
    താങ്കള്‍ എഴുതുന്നത്‌ എപ്പോഴും തികച്ചും ഭീകരമായാണ്.
    കള്ളിച്ചെടിയുടെ മുള്ളുപെയ്യുന്ന മഴ...!
    കബന്ധങ്ങളുടെ ചങ്ങാടം...
    ഒടുവില്‍ ഒരു നല്ല പൂപോലും പ്രതീക്ഷിക്കാനാവാതെ...

    പിന്നെ, പാമ്പിനെ കണ്ടാല്‍ ആരെങ്കിലും കല്ലെറിയുമോ? (ക്ഷമിക്കണം, എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി, വെറുതെ ചോദിച്ചതാണ്)

    ReplyDelete
  3. ശരങ്ങൾ തന്നെ , തീർച്ചയായും...

    ReplyDelete
  4. വല്ലാത്ത എഴുത്ത്.

    ReplyDelete
  5. എഴുപതുകളില്‍ ഇതുപോലൊരു കവിത ശരിയായിരുന്നു. ഇന്നു ഈ കവിതയുടെ പരിസരമെന്താണ്?

    ReplyDelete
  6. പരിസരം പഴത് തന്നെ ആരാണ് പുതികാലത്ത്
    മാറിയത്

    ReplyDelete
  7. nice work!
    welcome to my blog
    nilaambari.blogspot.com
    if u like it join and support me

    ReplyDelete
  8. കള്ളിചെടിയുടെ മുള്ള് പെയ്യുന്ന വര്ത്തമാനത്തിനുമപ്പുറം
    സ്നേഹം നിറഞ്ഞുപെയ്യുന്ന ഒരു മഴക്കാലം നമുക്ക് സൃഷ്ടിക്കാം.
    നന്മയുടെ തിരിവെട്ടം കെടാതെ കാക്കാം.
    അതിനു വേണ്ടി നമുക്ക് കൈകോര്‍ക്കാം,
    വരും തലമുറയിലൊരു തീവണ്ടിയും ശിരസ്സു പിളര്‍ക്കുന്ന കാമം ഒളിപ്പിച്ചു വെക്കരുത്.!!!

    ReplyDelete