Tuesday, November 18, 2014

കണക്ക്

കണക്ക്
-----------

ഒന്നുമുതൽ പൂജ്യം വ രെയുള്ള ഗണിതംകൊണ്ട്‌ 
ഈ ദുനിയാവാകെ
കൂട്ടികിഴിക്കാമെന്നിരിക്കെ
കണക്കുപുസ്തകത്തിൽ
xഉംy ഉം കുറെ ആങ്ക്ലിക്കൻ ഇക്ക്വ്ഷനുകളും
കടന്നുകൂടിയ തോടെ -
ഞാൻ പടിപ്പുപേക്ഷിച്ചു.

===========================


സുഹൃത്തെ
തലമുറകളായി ഞങ്ങൾ
അടിമകളാണു
എന്റെ രാജ്യത്തിന്റെ
അഖണ്ഡതയും അഭിമാനവും 
കാത്തുസൂക്ഷിക്കുന്നതിനൊപ്പം
ഞങ്ങൾ ഞങ്ങളുടെ പാരമ്പര്യവും
കാത്തു സംരക്ഷിക്കും
മഹത്തായ അടിമവംശത്തിലെ
ക്ലാ ക്ലാ.. ക്ലി ക്ലി
വിഭാഗത്തിൽപെട്ട ഞങ്ങൾ
ഇപ്പോൾ സംഘടിത അടിമകളാണു.
അതുകൊണ്ടുതന്നയാണു
അസംഘടിതരായ ചില ഓൾഡ്‌ സ്ലേവുകൾ
വെയിലത്തു നിൽകുമ്പോൾ
ഞങ്ങൾ കാറിതുപ്പുന്നത്‌
എതുരാജവു ഭരിച്ചാലും
ഞങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയിൽ ഞാന്നു കിടക്കും
കാരണം
ഞങ്ങളിൽ ചിലർ
പഴയ ഉടമകളുടെ മക്കൾ ആണ ല്ലോ.
======================================

ഒരു ദിവസ്സം 
=========

ഒരു ദിവസ്സം
മരുഭൂമിയിൽ
പ്രണയം പേമാരിയായ്‌ പെയ്യും
ആ ദിവസ്സം
മോട്ടാർ ഷെല്ലുകൾ
തൊടുത്തവ നെ തേടി
മടങ്ങി പോകും.

3 comments:

  1. പഴയ ഉടമയുടെ മക്കള്‍...

    തോടുത്തവനെ തേടിപ്പോകുന്ന ഷെല്ലുകള്‍..

    വളരെ ഇഷ്ടായി കവിതകള്‍.

    ReplyDelete
  2. കുറിക്ക് കൊള്ളുന്ന വാക്കുകള്‍

    ReplyDelete
  3. എതുരാജവു ഭരിച്ചാലും
    ഞങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയിൽ ഞാന്നു കിടക്കും
    കാരണം
    ഞങ്ങളിൽ ചിലർ
    പഴയ ഉടമകളുടെ മക്കൾ ആണ ല്ലോ.

    ReplyDelete