Thursday, May 14, 2015

രാഹത്‌

രാഹത്‌
..............
സ്റ്റേഡിയത്തിൽ
ഒരു പകിസ്താനി എന്റെ രാജ്യത്തെ
ക്രിക്കറ്റിൽ തോൽപിക്കുന്നു.
എന്റെയുള്ളിൽ
തോക്കുകൾ രൂപംകൊള്ളുന്നു.
നുസ്രത്‌ ഫ ത്തേഹ്‌ അലി ഖാൻ
ഉച്ചസ്തായിയിൽ നിലാവിനെ തൊടുന്നു
അതിർത്തികൾ മാഞ്ഞുപോകുന്നു.
തോക്കുകൾ തഡ്ജ്ജലം നദിയിലെ
പരൽമീനുകൾ കൊത്തിതിന്നുന്നു.
(രാഹത്‌ = സമാധാനം)

3 comments:

  1. എനിക്ക് അതിരുകളേയില്ല!

    ReplyDelete
  2. ആത്മാവിനെ തൊടുന്ന സംഗീതം മായ്ച്ചു കളയുന്നു അതിർത്തികളെ

    ReplyDelete
  3. എല്ലാവർക്കും എല്ലാപ്പോഴും സമാധാനം ആശംസിച്ചു കൊണ്ട്... നല്ല വരികൾക്ക് എൻറെ ആശംസകൾ.

    ReplyDelete