Thursday, September 23, 2010

ആശാന്‍


പണ്ടൊക്കെ എല്ലാ ശ്രീ നാരായണീയ ഭവനങ്ങളിലും
ഒരു കുമാരനാശാന്‍ കാണുമായിരുന്നു
നളിനി, കരുണ, ചണ്ടാല ഭിക്ഷുകി എന്നിങ്ങനെ .....
ഇപ്പോഴുമുണ്ട്
മത്തങ്ങപോലെ കുറുകിയ ഒരാശാന്‍
ബാറ്, കള്ള്, കളത്രം എന്നിങ്ങനെ

അഞ്ചുകല്പനകള്‍


ജാതി ചോദിക്കരുത് പറയരുത്
സ്ത്രീകളുടെ സീറ്റില്‍ ഇരിക്കരുത്
അന്ന്യന്ടെ മുതല്‍ ആഗ്രഹിക്കരുത്
കടം പറയരുത്
ചോദിക്കരുത്
പകരം
മൊബൈല്‍ നമ്പര്‍ ചോദിക്കുക
എല്ലാം നടക്കും

കവിത/ ഗുരു


ഓഹോ അതുശരി
അപ്പോള്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയത് നിങ്ങള്‍ ആണല്ലേ ?
പേടിച്ചരണ്ട വൃദ്ധന്‍
നാല്‍കവലയിലെ കണ്ണാടിക്കൂട്ടില്‍ കയറി കുന്തിച്ചിരുന്നു

കുടുംബകല്ലറ


അപകടം വല്ലതും പറ്റുമോ എന്ന്
പേടിച്ചു അയാള്‍ ഭാര്യയെ പുറത്തേക്ഒന്നും കൊണ്ടുപോകാറില്ല
സിനിമക്കോ പാര്‍കിലോ
എന്തിനുഉ‍ത്സവ പറമ്പിലെ ഒളിനോട്ടങ്ങളെ പോലുംഅയാള്‍ക് പേടിയാണ്
പാവം
എല്ലാ ദിവസ്സവും രാവിലെ മോട്ടോര്‍ബയ്കും കാലിനിടയില്‍ തിരുകി
അയാള്‍
പെണ്ണുങ്ങളുടെ കടിതടങ്ങളില്‍
വേട്ടക്കിറങ്ങും.