Tuesday, August 16, 2011

ഉന്നം തെറ്റിയ ശരങ്ങള്‍

1
രാത്രി
വാതില്‍ ചാരിയെ പോകാവു
ഞാന്‍ തന്ന
തിരിവെട്ടം
കെടാതെ കാക്കണം
2
വഴിയില്‍ പാമ്പുണ്ട്
ഇണചേരുകയാവും
കല്ലെറിയരുത്
3
കൂകിപായുന്ന തീവണ്ടിയില്‍
കാമം ഉണ്ട്
ശിരസ്സു പിളര്‍ന്നാലും
പ്രാപിക്കപ്പെടും
4
കാറ്റ് ഉണ്ട്
കാറ്റില്‍ ഉന്നം തെറ്റിയ ശരങ്ങളും
5
മഴയുണ്ട്
മഴയില്‍
ആലിപ്പഴങ്ങളില്ല പകരം
കള്ളിചെടിയുടെ
മുള്ളു പെയ്യും
6
വാതില്‍
ചാരിയിട്ടു പോകുക
പുഴയില്‍
അക്കരെ കടക്കുവാന്‍
കബന്ധങ്ങളുടെ
ചങ്ങാടമുണ്ട്
7
പുഴകടന്നാല്‍
തുഴഉപേക്ഷിക്കുക
ഓര്‍മ്മകള്‍
വേട്ടപ്പട്ടികളാണ്
8
പുലര്‍ച്ചെ
കൂട്ടികെട്ടിയ
എന്‍റെ പെരുവിരലുകള്‍ക്ക്
മുകളിലായി
ഒരു ശവംനാറി പൂ
നിന്‍റെതായി ഉണ്ടാവണം

Saturday, August 6, 2011

ഇരുമ്പുലക്ക


തീ പിടിച്ച പ്രഭാതത്തില്‍ ഉണര്‍ന്നു
സ്റ്റാര്‍ സിംഗറില്‍ സംഗതി തേടണമെങ്കില്‍
മിനിമം നിങ്ങളൊരു
എക്സ്-ശാസ്ത്രപരിഷത്തു കാരനെങ്കിലും ആകണം

നക്സലൈടുകളൊക്കെ
മഴവില്‍ തംബോലയില്‍
ഡീല്‍ ഓര്‍ നോ ഡീല്‍ വസ്സന്തം തേടുന്നു
പണ്ടത്തെ കലാകൌമുദി
ബുദ്ധിജീവികളൊക്കെ
മക്കളെ സ്വാശ്രയത്തില്‍
കെട്ടിച്ചു വിട്ടു

പഴയ പരിസ്ഥിതികാര്‍
നാനോ കാര്‍കൊണ്ട് തൃപ്തിപ്പെട്ടു

യുക്തി വാദികള്‍ കൌസ്തുഭം
എന്ന് പേരിട്ട വീട്ടില്‍
പട്ടാള ഭരണം സ്വപ്നം കണ്ടു പള്ളി ഉറക്കം

വാസവദെത്തമാര്‍ സംഗടിച്ചു
സംഭോഗ തൊഴിലാളിയായി
വേമ്പനാട്ടു കായലില്‍
റബര്‍ ഉറ കൂട്ടമായി ചത്തുപൊങ്ങി

കക്കയത്തെ ഇരുമ്പുലക്ക ആയിരുന്നു
പുതിയ കാലത്തെ
പുല്ലിംഗ്കത്തെക്കാള്‍ ഭേദം
അത് പീഡിപ്പിച്ചത്
"ആണുങ്ങളെ" ആയിരിന്നു ...