Sunday, June 3, 2012
'പക്ഷം '
ശവംതീനി ഉറുമ്പ്കള്‍ക്ക്
ഗുണനപട്ടിക അറിയില്ല
മുള്ളന്‍ പന്നികള്‍
പരസ്പരം മുള്ള്കൊള്ളാതെ
ഇണ ചേരുന്നത്പോലെ
ജനാധിപത്യം
ചോദ്യം ചെയലുകളുടെ
കഴുത്തറത്ത് നിങ്ങളെ
രണ്ടു പോര് കോഴികളുടെ
പക്ഷത്തു നിര്‍ത്തും
കാലില്‍ മുളയാണി
തിരുകിയ പോര്കോഴി
എതിരാളിയെ ചവിട്ടി മലര്‍ത്തി
കാഴ്ചക്കാരന്റെ കണ്ണില്‍ കൊത്തും
അപ്പോഴും ജനാധിപത്യത്തിന്റെ
പുത്തന്‍ ഗില്ലറ്റിനുകള്‍ക്ക്
മുറിച്ചു മാറ്റാന്‍ പാകത്തില്‍
നാം നമ്മുടെ തലകള്‍
ചീകി ഒതുക്കി മിനുക്കി വെക്കും ...
ശവംതീനി ഉറുമ്പ്കള്‍ക്ക്
ഗുണനപട്ടിക അറിയില്ല
Saturday, June 2, 2012
വൈരുധ്യാല്മീക ഭൌതീക വാദം
എല്ലാ താത്വിക പ്രതിസന്ധികളിലും
ആത്മീയതയിലേക് ഊളയിടുന്ന
ചില ബുദ്ധിജീവികള്‍ക്കൊപ്പം
ഞാനല്പം കള്ളുകുടിക്കാന്‍ പോയ്
അവരില്‍ ഹൈലീ എസ്പീരിയന്സട് ആയ
പത്ര പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു
ഹൈലീ എക്സ്പ്ലോസ്സീവ് ആയ
സാഹിത്യ വിമര്‍ശകര്‍ ഉണ്ടായിരുന്നു
പു.ക.സ.ക്കാരുണ്ടായിരുന്നു
തത്വ ജ്ഞാനികളും പുസ്തക പ്രസാധകരും
നിയമന്ജരും അധ്യാപകരും ഉണ്ടായിരുന്നു
ഇന്ത്യന്‍ ആല്മീയതയും മധ്യപാനവും തമ്മിലുള്ള
അനിഷേധ്യ പ്രണയത്തെ കുറിച്ച്
നാലുവരി പ്രാര്‍ത്ഥനയോടെയാണ്
ഞങ്ങള്‍ ആദ്യത്തെ ചിയേര്‍സ് പറഞ്ഞത്
മൂന്നാമത്തെ പെഗിനോപ്പം
അജിനമട്ടോ ഇട്ടുവേവിച്ച
പോത്തിറച്ചിയും ചവച്ചിറക്കി
കേരളത്തിലെ കമ്മുണിസ്റ്റു പാര്‍ട്ടിയുടെ
അപചയങ്ങളും
ഓഷോയും ഒന്ജിയവും വരെ ചര്‍ച്ചചെയ്തു
ഇടയ്ക്കു അപ്രതീക്ഷിതമായ ഇടവേളകളിലെല്ലാം
മേപ്പടി സഹകുടിയന്മാര്‍
പമ്പയില്‍ തീട്ടം വകഞ്ഞു മാറ്റി
പുണ്യ സ്നാനം ചെയുന്നതുപോലെ
ആല്‍മീയതയിലേക്ക് മുങ്ങാം കുഴിയിട്ടു
ഇ.എം എസിനെയും എ.കെ.ജി യെയും വരെ
മൂക്കും വായും പൊത്തിപിടിച്ചു
ആല്മീയതയിലേക്ക് ഞാനസ്നാനം ചെയ്ച്ചു
ഇടക്ക് വിഭലമായ പ്രതിഷേധത്തിന്റെ
തുപ്പലു തെറിപ്പിച്ച എന്നോട്
ഒന്ന് രണ്ടു കുക്കുടാനന്ദ സ്വാമികളുടെ
പ്സ്തകം വായിച്ചു
വിവരധോഷം മാറ്റാന്‍
ഉപദേശം നല്‍കി
വൈരുധ്യധിഷ്ടിത ഭൌതീക വാദം
ബൈബിളിനെകാള്‍ വലിയ
ആള്മീയ ഗ്രന്ഥം ആണെന്നുവരെ
ഒരു പു,ക.സ.ഭാരവാഹി തട്ടിവിട്ടു
ഒടുക്കം രണ്ടും കല്പിച്ചു
കമ്മ്യുണിസം തകര്‍ന്നാല്‍
നാസ്തികനായ ഞാന്‍ എന്ത് ചെയും
എന്നചോദ്യം എന്റെ പിഴച്ച നാവില്‍ നിന്നും
തെറിച്ചു പോയി
അതോടെ ആ അത്മീയ കള്ളു കൂട്ടായ്മയില്‍ നിന്നും
അവരെന്റെ പേരുവെട്ടി
അത് ശബ്ദ വോട്ടോടെ പാസ്സാകികൊണ്ട്
ഒരു പഴയ ഇടതു സാഹിത്യ നേതാവ്
ഉറക്കെ കോട്ടുവായിട്ടു
സദസ്സില്‍ ഉണ്ടായിരുന്ന
ഖദര്‍ വാദി ബുത്തിജീവികള്‍
നവവധുവിനെപോലെ നമ്രശിരസ്കരായി
കള്ളു മേശയുടെ കാലിന്‍ചുവട്ടില്‍
പെരുവിരല്‍ കൊണ്ട് നഖചിത്രമെഴുതി
Sunday, May 13, 2012
ജാതിക്ക
കടുത്ത ജനാധിപത്യ വിശ്വാസി ആയിരുന്നതിനാല്‍
ഞാനവരുടെ എല്ലാ ചോദ്യങ്ങള്‍കും
കൃത്യമായ ഉത്തരം പറഞ്ഞു
പേര്,തണ്ടപേര് ,വീട്ടുപേര്
ഏതുമുറി,ഏതു കര ,ഏതു പഞ്ചായത്ത് എന്നിങ്ങനെ
ഏറ്റവും അവസാനമാണ് അവര്‍
ജാതി ,മതം ,വര്‍ഗം എന്നിവ ചോദിച്ചത്
കടുത്ത മതേതരവാദിയായ ഞാനവരെ
ഉടുമുണ്ട് പൊക്കി
മൂന്നും കാട്ടികൊടുത്തു
ഇപ്പോള്‍ എനിക്കുപകരം പുഞ്ചിരിക്കുന്നത്
ഒരുജോടി വെപ്പ് പല്ലുകളാണ്
ഒരുജാതിമതം .
Sunday, April 8, 2012
ബംഗാളി
ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും ലോക്കല്‍ കംബാരടുമെന്ടിന്‍റെ
മൂത്ര പുരയില്‍ ഒറ്റക്കാലില്‍
ചാരി നിന്ന്
ഞങ്ങള്‍
പാലക്കാടന്‍ ചുരം താണ്ടിയത്
നിങ്ങള്‍ ഒരുകാലത്ത് കെ കെ യിലും
ജയന്തി ജനതയിലും കുത്തിനിറച്ചു
ഗ്രിഹാതുരതയില്‍ നിന്ന്
ഊളയിട്ടതിനെക്കള്‍......
കള്ള പാത്തെമാരിയില്‍
ശീമ കടന്നതിനെക്കാള്‍
വലിയ പാപമാണെന്ന്
ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു
അറവു മാടിനെ വിലപേശുന്ന
കൌശലത്തോടെ
പുറം പൂച്ചുകളുടെ കവലയില്‍
ഞങ്ങള്‍ വില്കാന്‍ വെച്ച കഷ്ടപ്പാടിനെ
നിങ്ങള്‍ റാഞ്ചി എടുത്തു
ഉറുപ്പികക്കും വിയര്‍പ്പിനുമിടയില്‍
ഇടനിലക്കാരന്‍ടെ നെറികേട് കൊഴുത്തു
വംഗ നാട്ടില്‍ വഴി കണ്ണുമായി ഇരിക്കുന്ന
വിശപ്പ്‌കളില്‍ നിന്നാണ്
നിങ്ങടെ വെളിച്ചം കടക്കാത്ത മുറികളും
പരിചിതമല്ലാത്ത രുചികളും
വീതം പറ്റുന്നത്
ഇപ്പോള്‍ എണ്ണപണവും കള്ളപണവും
സിമിന്ടു കൊണ്ട് ആകാശത്തെ തൊടുന്നത്
ഞങ്ങളുടെ ഉപ്പും ബലിയും കൊണ്ടാണ്
മൊബൈല്‍ ഫോണില്‍ ബാവുള്‍ സംഗീതവും
ഞായറാഴ്ചകളില്‍ ബ്രോയിലര്‍ ചിക്കനും കൊണ്ട്
നിങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ നിറഞ്ഞു പോയത്
പതിറ്റാണ്ടുകള്‍ ചുവന്നു തുടുത്ത
ധാമോധര്‍ നദി യന്ത്രപാടങ്ങളില്‍ കൂടി
വഴിമാറി ഒഴികിയത് കൊണ്ടാണ്
ഗ്രാമങ്ങളില്‍ വിശപ്പ് മറുപിള്ളയായി
പിറക്കുന്നത് കൊണ്ടാണ് ....
ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു
പരധേശം കൊണ്ട് മാത്രം
പൊറുതികഴിയുന്ന
ഫോറിന്‍ തോട്ടികളുടെ നാട്ടില്‍
വെറും പരദേശിയായി
ജീവിക്കേണ്ടി വരും എന്ന്
എല്ലാ മോഷണകുറ്റവും
പ്രദമ ദ്രിഷ്ട്യാ ചുമത്തപെടുന്ന
കോവര്‍ കഴുതകളായി
ജീവിക്കേണ്ടി വരുമെന്ന്
ഞങ്ങള്‍ കരുതി
നിങ്ങള്‍ ഗീതന്ജലി വായിച്ചിട്ടുണ്ടായിരിക്കും എന്ന്
പഥേര്‍ പാഞ്ജലി കണ്ടിട്ടുണ്ട് എന്ന് .
Friday, February 24, 2012
അപരാധി
Monday, February 13, 2012
ഉത്സവം
പണ്ട് പണ്ട് ഗ്ലാസ് നോസ്റിനും പെരിസ്ട്രോയികക്കും മുന്‍പ്
ഫോറിന്‍ ബലൂണ്‍ ആണെന്ന് കരുതി
വഴിയരുകില്‍ നിന്ന് കിട്ടിയ നിരോധുകള്‍
ഊതി വീര്‍പ്പിച്ചു നടന്ന കൌമാരത്തില്‍
യുക്തി വാദിസങ്കം ,ശാസ്ത്ര സാഹിത്യ പരിഷത് ,
ഡീ വൈ എഫ് ഐ മുതലായവ
ഞങ്ങളുടെ ന്ജിഞാസകളുടെ ഞണ്ടും കണ്ണായ കാലത്ത്
വര്‍ക്ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന
കടമ്മനിട്ട കാവിലെ ഉല്‍ത്സവം
ഞങ്ങള്‍ക്ക് ആകോഷമായിരുന്നു
നാടോടി സര്‍കസ്സും തെരുവ് നാടകവും
ഞങള്‍കു കൌതുകമായിരുന്നു
അപ്പോഴും ഞങ്ങളുടെ കാക്ക കണ്ണുകളുടെ തുമ്പത്ത്
അമ്പല മുറ്റത്തെ നിക്കറിട്ട പിള്ളേരോട് പേടിയായിരുന്നു
പിന്നീട് അമ്പലകമ്മറ്റികളൊക്കെ
സോഷിയല്‍ ടെമോക്രടുകള്‍ പിടിച്ചെടുത്തു
ഞങ്ങളെ ഉത്സവവും പടയണിയും
മടുപ്പിച്ചു തുടങ്ങി
മുന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന
രെകതസാക്ഷി മണ്ഡപവും കൊടിതോരണങ്ങളും നിറഞ്ഞ
ഉത്സവങ്ങളോട് ആയി പിന്നത്തെ ഇഷ്ടം
അവിടെ മയിലാട്ടവും മാറാട്ടവും ഗജവീരനും
മുത്തുക്കുടയും മുദ്രാവാക്യം വിളിക്കും
അമേചെര്‍ കലാകാരന്മാര്‍ വരച്ച
ആചാര്യന്മാരുടെ ചിത്രങ്ങള്‍ വെട്ടിതിളങ്ങും
തന്ത്രിമാരും പരികര്‍മികളും തമ്മില്‍
അംഗം വെട്ടും
മന്ത്ര തന്ത്രാധികള്‍ ഉരുക്കഴിക്കും
ഒടുക്കം തന്ത്ര വിദ്യകളില്‍ വെള്ളം ചേര്‍ത്ത്
നാലാമതും ദെവം തൃപ്പൂത്താവും
Subscribe to:
Posts (Atom)




