Sunday, May 13, 2012

ജാതിക്ക


കടുത്ത ജനാധിപത്യ വിശ്വാസി ആയിരുന്നതിനാല്‍ 
ഞാനവരുടെ എല്ലാ ചോദ്യങ്ങള്‍കും
കൃത്യമായ ഉത്തരം പറഞ്ഞു 
പേര്,തണ്ടപേര് ,വീട്ടുപേര് 
ഏതുമുറി,ഏതു കര ,ഏതു പഞ്ചായത്ത് എന്നിങ്ങനെ 

ഏറ്റവും അവസാനമാണ് അവര്‍ 
ജാതി ,മതം ,വര്‍ഗം എന്നിവ ചോദിച്ചത് 
കടുത്ത മതേതരവാദിയായ ഞാനവരെ 
ഉടുമുണ്ട് പൊക്കി  മൂന്നും  കാട്ടികൊടുത്തു 

ഇപ്പോള്‍ എനിക്കുപകരം പുഞ്ചിരിക്കുന്നത് 
ഒരുജോടി വെപ്പ് പല്ലുകളാണ് 

ഒരുജാതിമതം .

3 comments:

  1. ജാതിചോദിക്കരുത് പറയരുത്...

    ReplyDelete
  2. ഭാഗ്യം, പല്ലല്ലേ പോയുള്ളൂ,
    ഇപ്പോഴത്തെ കണക്കില്‍...

    ReplyDelete
  3. ജാതിയും മതവും ലിംഗവും ചോദിക്കണം... എപ്പോഴുമെന്തിനുമെവിടെയുമെന്നും...

    ReplyDelete