Sunday, June 3, 2012

'പക്ഷം '




ശവംതീനി ഉറുമ്പ്കള്‍ക്ക് 
ഗുണനപട്ടിക അറിയില്ല 
മുള്ളന്‍ പന്നികള്‍ 
പരസ്പരം മുള്ള്കൊള്ളാതെ
ഇണ ചേരുന്നത്പോലെ
ജനാധിപത്യം 
ചോദ്യം ചെയലുകളുടെ 
കഴുത്തറത്ത് നിങ്ങളെ 
രണ്ടു പോര് കോഴികളുടെ 
പക്ഷത്തു നിര്‍ത്തും 

കാലില്‍ മുളയാണി
തിരുകിയ പോര്കോഴി 
എതിരാളിയെ ചവിട്ടി മലര്‍ത്തി 
കാഴ്ചക്കാരന്റെ കണ്ണില്‍ കൊത്തും 
അപ്പോഴും ജനാധിപത്യത്തിന്റെ 
പുത്തന്‍ ഗില്ലറ്റിനുകള്‍ക്ക് 
മുറിച്ചു മാറ്റാന്‍ പാകത്തില്‍ 
നാം നമ്മുടെ തലകള്‍ 
ചീകി ഒതുക്കി  മിനുക്കി വെക്കും ...
ശവംതീനി ഉറുമ്പ്കള്‍ക്ക് 
ഗുണനപട്ടിക അറിയില്ല 



2 comments:

  1. ഓ, അവരിനി ഗുണനപ്പട്ടിക അറിഞ്ഞിട്ടെന്തിനാ?
    ഗുണനം വേണ്ടി വരുന്നത് ഭാവിയ്ക്ക് ഉപകരിക്കാന്‍ മാത്രല്ലേ?
    ആ ആദ്യ-അവസാന രണ്ടു വരികള്‍ കൂടുതല്‍ ഇഷ്ടമായി.

    ReplyDelete
  2. ഗുണനപ്പട്ടിക അറിഞ്ഞാല്‍ എന്താ വിശേഷം.......

    ReplyDelete