Monday, February 13, 2012

ഉത്സവം

പണ്ട് പണ്ട്
ഗ്ലാസ്‌ നോസ്റിനും പെരിസ്ട്രോയികക്കും മുന്‍പ്
ഫോറിന്‍ ബലൂണ്‍ ആണെന്ന് കരുതി
വഴിയരുകില്‍ നിന്ന് കിട്ടിയ നിരോധുകള്‍
ഊതി വീര്‍പ്പിച്ചു നടന്ന കൌമാരത്തില്‍
യുക്തി വാദിസങ്കം ,ശാസ്ത്ര സാഹിത്യ പരിഷത് ,
ഡീ വൈ എഫ് ഐ മുതലായവ
ഞങ്ങളുടെ ന്ജിഞാസകളുടെ ഞണ്ടും കണ്ണായ കാലത്ത്
വര്‍ക്ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന
കടമ്മനിട്ട കാവിലെ ഉല്‍ത്സവം
ഞങ്ങള്‍ക്ക് ആകോഷമായിരുന്നു
നാടോടി സര്‍കസ്സും തെരുവ് നാടകവും
ഞങള്‍കു കൌതുകമായിരുന്നു
അപ്പോഴും ഞങ്ങളുടെ കാക്ക കണ്ണുകളുടെ തുമ്പത്ത്
അമ്പല മുറ്റത്തെ നിക്കറിട്ട പിള്ളേരോട് പേടിയായിരുന്നു

പിന്നീട് അമ്പലകമ്മറ്റികളൊക്കെ
സോഷിയല്‍ ടെമോക്രടുകള്‍ പിടിച്ചെടുത്തു
ഞങ്ങളെ ഉത്സവവും പടയണിയും
മടുപ്പിച്ചു തുടങ്ങി
മുന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന
രെകതസാക്ഷി മണ്ഡപവും കൊടിതോരണങ്ങളും നിറഞ്ഞ
ഉത്സവങ്ങളോട് ആയി പിന്നത്തെ ഇഷ്ടം
അവിടെ മയിലാട്ടവും മാറാട്ടവും ഗജവീരനും
മുത്തുക്കുടയും മുദ്രാവാക്യം വിളിക്കും
അമേചെര്‍ കലാകാരന്മാര്‍ വരച്ച
ആചാര്യന്മാരുടെ ചിത്രങ്ങള്‍ വെട്ടിതിളങ്ങും
തന്ത്രിമാരും പരികര്‍മികളും തമ്മില്‍
അംഗം വെട്ടും
മന്ത്ര തന്ത്രാധികള്‍ ഉരുക്കഴിക്കും
ഒടുക്കം തന്ത്ര വിദ്യകളില്‍ വെള്ളം ചേര്‍ത്ത്
നാലാമതും ദെവം തൃപ്പൂത്താവും

3 comments:

  1. ആള്‍ദൈവങ്ങള്‍ പോലെ രാഷ്ട്രീയ ദൈവങ്ങളും......
    ഇവന്‍റ് മാനേജ്‌മന്റ്‌ വക ഉത്സവങ്ങള്‍

    ReplyDelete
  2. കലക്കി, സുനില്‍. നേര്‍വര.

    ReplyDelete
  3. ഹ ഹ കലക്കീട്ടുണ്ട്......

    ReplyDelete