Tuesday, July 19, 2011

പുട്ട്


ആദിയില്‍ അമ്മ അവളെ പുട്ടുണ്ടാക്കാന്‍ പഠിപ്പിച്ചു
അരിപ്പുട്ട്, ഗോതമ്പ് പുട്ട്, പയര്‍പുട്ട്, ചെമ്പാവരിപുട്ട്
കാലം ചെന്നാറെ
അവള്‍ ആവിയില്‍ സ്വയം വേകാന്‍ പഠിച്ചു
തീന്‍ മേശയില്‍ വിളമ്പപ്പെട്ടു.

Thursday, July 14, 2011

പശുക്കെണി


മുള്ളുവേലി കെട്ടിതിരിച്ച അതിരുകളാല്‍
കരളിനു ചുറ്റും കളം വരയ്കരുത്

കണ്ടു പഴകിയ കടലിനപ്പുറം കരയില്ലന്നും
മരുഭൂമിയില്‍ ഉറവയില്ലെന്നും കലംബരുത്

നീല രക്ത വാദിയായ
വെജിറ്റെറിയന്‍ രാജാവിനെപ്പോലെ
നെടുവീര്‍പ്പുകള്‍ കൊണ്ട്
ഗ്യാസ് ചേംബര്‍ പണിയരുത്

പ്രണയം മണപ്പുറം ബാങ്കില്‍ പണയം വെയ്കരുത്

വാല്‍ അറുത്തുപായുന്ന
ഗൌളിയെപ്പോലെ
ചങ്ക് അറുത്തു മൂകുകയര്‍ വാങ്ങരുത്

വലത്തേ മുലകുടിക്കുന്ന സ്വന്തം കുഞ്ഞു
ഇടത്തെ മുലയില്‍ തൊടരുതെന്ന് ശഠിക്കുന്നത്
ഏത് പാതിവ്രെത്യത്തെ പുല്‍കാനാണ്

കൊടുംകാറ്റുരുട്ടി അല്ല
ആരും വായു ഗുളിക ഉണ്ടാക്കുന്നത്

Friday, July 8, 2011

തെയ് വം


സര്‍വ ചരാച്ചരങ്ങള്‍കും
നീയന്തൃതാവായ തമ്പുരാനെ തെയ് വമേ
അമ്പ്രാക്കന്‍ മാര്‍ക്കു മുന്‍പില്‍
ഞങ്ങള്‍ ഒരുകാലത്ത്
റാന്‍ -മൂളിവെച്ച പൊന്നും
പണ്ടങ്ങളും എല്ലാം നീ
പാത്തു വെച്ചിരിക്കുകയായിരുന്നു അല്ലെ

പാമ്പിന്‍ പുറത്തു വിരിവെച്ചു
മഞ്ഞ ലോഹത്തിനു കാവല്‍ കിടന്ന
നിന്‍റെ പുത്തി കൊള്ളാം

പണത്തിനു മീതെ
പപ്പനാവനും പറക്കില്ല
തൃപ്തി ആയ്‌ അമ്പ്രാ തൃപ്തി ആയ്‌ ..

ഏങ്ങടെ
പുതിയ അമ്പ്രക്കന്മാര്‍
നിന്‍റെ മണിയറ വെട്ടിപ്പൊളിച്ചു
തലയെണ്ണി തുകയെണ്ണി
എങ്ങളെ പിന്നേം കൊതിപ്പിക്കുന്നമ്പ്രാ ..

ആട്, തേക്ക്, മാഞ്ചിയം
സ്വര്‍ണ കുരിശു വിശുദ്ധ രോമം
പോലീസ് ,പട്ടാളം തോക്ക് ,ചാക്ക് .
രഹസ്യ കാമറ
അനന്ദ പപ്പനാവാ നിന്‍റെ ലീലകള്‍
അനന്തംഅജ്ഞാതം ...........................

മരകുരിശ്ശേറിയ കര്‍ത്താവിനു
സ്വര്‍ണ കുരിശു
നമ്മടെ തെയ് വത്തിന് ആയിരം കോടി
എങ്ങക്ക്അതുമതി തമ്പ്രാ
എങ്ങക്ക് അതുമതി .....

നുമ്മടെ തെയ് വം നുമ്മക്ക്
തെയ് വത്തിന്‍റെ സ്വര്‍ണം തെയ് വത്തിനു
( നമ്മള് കൊയും വയലെല്ലാം
നമ്മുടെതാകും പൈങ്കിളിയെ
എന്ന മട്ട്)

Thursday, June 30, 2011

മന്തന്മാര്‍


ഹോ അങ്ങനെ
നീണ്ട അഞ്ചുവര്‍ഷത്തെ
ആഭിചാരങ്ങല്‍ക്കൊടുവില്‍
ഇടത്തെ കാലിലെ മന്ത്
വലത്തേ കലിലെകു മാറി


ഇനിയിപ്പോ
എല്ലാ തിര്രോന്തരം ഫാസ്റ്റിലും
കഞ്ഞിയിട്ട രണ്ടു ഖദര്‍ഉടുപ്പെങ്കിലും കാണും

തെക്കുവടക്കോടുന്ന
എല്ലാ തീവണ്ടിയിലുമിരുന്നു
സെക്രട്ടരിയെട്ടിലേക്ക്
റിങ്ങ് ചെയ്യുന്ന മൊബൈലുകള്‍
നാറി പുഴുത്ത പഷ്ണി
പരിഹാരതെകുറിച്ചു
കീര്‍വാണംഅടിക്കും

പാളയത്തെം തംബാനൂരേം
പെരുവഴികള്‍
കൈത്തറി മുണ്ടിന്‍റെ
വരമ്ബുകൊണ്ട് മുറിപ്പെടും


നാട്ടുമ്പുറത്തെ പെണ്‍കുട്ടികള്‍
ഗസ്റ്റു ഹൌസുകളില്‍
അന്തിഉറങ്ങും
"മാ"ധ്യമങ്ങള്‍
ഖദര്‍ മുനകൊണ്ടെന്‍റെ
നെഞ്ചിലൊരു ബെല്ലെ ബെല്ലെയെന്നു
ആടിതിമിര്‍കും


പാഷാണത്തില്‍ കൃമി വളരും


മന്തിനെ തിരിച്ചു പിടിക്കാന്‍
മറ്റേ കാലന്മാര്‍
കുതികാല് വെട്ടും


രണ്ടു കാലിലും മാറി മാറി ചൊറിഞ്ഞു
കൊത്താഴാതുകാര്‍
കോരിതരിച്ചു നിര്‍വാണം പോടും


പേടിക്കേണ്ട എട്ടുകാലി
പുതിയ നൈലോണ്‍ വല
കെട്ടി തുടങ്ങിയിട്ടുണ്ട് .

Saturday, June 25, 2011

സഫെത് മുസ്ലി ഈ വീടിന്‍റെ ഐശ്വര്യം

എന്നെ സമ്മതിക്കണം
രാവിലെ ചായ പിന്നെ ബ്രേക്ഫാസ്റ്റ്
പൊതിച്ചോര്‍ പൊതുകാര്യം
ഹോ .........മടുത്തു
അവളോ .. മൂധേവി
വെളുപ്പിനെ തുടങ്ങും
അരിവെപ്പു കലംകഴുക്
തുണിഅലക്
പിള്ളേരെ കുളിപ്പീര്
തൂപ്പ് തൊട
ക്രിക്ക്ടുപോലും കാണാത്ത ജന്തു
ഓ ..ആ ചീയര്‍ ഗേള്‍സ്‌ ഒക്കെ
എന്നാ മൊതലാ .ഭു

Saturday, January 8, 2011

പോഴന്മാര്‍

ഒരുകാലത്ത്

കോത്താഴം രാജ്യത്തെ ജനങ്ങള്‍ ഞങ്ങള്‍

വലതു കാലിലെ മന്ത് ഇടതു കാലിലേക്കും

ഇടതു കാലിലെ മന്ത് വലതു കാലിലേക്കും

മാഹ്ടിവെക്കുന്ന മഹാ ഭിഷ്വഗോരന്‍ആണെന്നാണ്

വിശ്വസിച്ചിരുന്നത് .

പക്ഷെ

ഇന്നുമാവര്‍ക്ക് അറിയില്ല

ഇടത്തുനിന്നും വലത്തുനിന്നും

വലത്തേക്ക് മാത്രം മാറി വയ്ക്കുന്ന

മുറി വയ്ദ്യന്മാര്‍ മാത്രമാണ് തങ്ങളെന്ന്

പോഴന്മാര്‍