Thursday, July 14, 2011

പശുക്കെണി


മുള്ളുവേലി കെട്ടിതിരിച്ച അതിരുകളാല്‍
കരളിനു ചുറ്റും കളം വരയ്കരുത്

കണ്ടു പഴകിയ കടലിനപ്പുറം കരയില്ലന്നും
മരുഭൂമിയില്‍ ഉറവയില്ലെന്നും കലംബരുത്

നീല രക്ത വാദിയായ
വെജിറ്റെറിയന്‍ രാജാവിനെപ്പോലെ
നെടുവീര്‍പ്പുകള്‍ കൊണ്ട്
ഗ്യാസ് ചേംബര്‍ പണിയരുത്

പ്രണയം മണപ്പുറം ബാങ്കില്‍ പണയം വെയ്കരുത്

വാല്‍ അറുത്തുപായുന്ന
ഗൌളിയെപ്പോലെ
ചങ്ക് അറുത്തു മൂകുകയര്‍ വാങ്ങരുത്

വലത്തേ മുലകുടിക്കുന്ന സ്വന്തം കുഞ്ഞു
ഇടത്തെ മുലയില്‍ തൊടരുതെന്ന് ശഠിക്കുന്നത്
ഏത് പാതിവ്രെത്യത്തെ പുല്‍കാനാണ്

കൊടുംകാറ്റുരുട്ടി അല്ല
ആരും വായു ഗുളിക ഉണ്ടാക്കുന്നത്

5 comments:

  1. പറഞ്ഞതൊക്കെ കേട്ടു,
    എന്നിട്ട്....?

    ReplyDelete
  2. എല്ലാം പ്രതീകാത്മകബിംബങ്ങളാണല്ലോ..മനസ്സിലായില്ല

    ReplyDelete
  3. അതേ, അതിരുകളില്ലാതെ, സങ്കോചമില്ലാതെ മനസ്സുകള്‍ തുറക്കട്ടെ

    ReplyDelete
  4. എങ്ങിനെ അല്ല എന്ന് പറയാന്‍ എളുപ്പമാണ് എങ്ങിനെ ആണ് എന്ന് പറയാന്‍ പ്രയാസവും

    ReplyDelete
  5. നേരത്തെ വായിച്ചിരുന്നു. വിലക്കുകളില്ലാതാകും? ആകട്ടെ....അത്തരം മനസ്സ് തുറക്കലിനു കാത്തിരിയ്ക്കാം.

    ReplyDelete