Friday, July 8, 2011

തെയ് വം


സര്‍വ ചരാച്ചരങ്ങള്‍കും
നീയന്തൃതാവായ തമ്പുരാനെ തെയ് വമേ
അമ്പ്രാക്കന്‍ മാര്‍ക്കു മുന്‍പില്‍
ഞങ്ങള്‍ ഒരുകാലത്ത്
റാന്‍ -മൂളിവെച്ച പൊന്നും
പണ്ടങ്ങളും എല്ലാം നീ
പാത്തു വെച്ചിരിക്കുകയായിരുന്നു അല്ലെ

പാമ്പിന്‍ പുറത്തു വിരിവെച്ചു
മഞ്ഞ ലോഹത്തിനു കാവല്‍ കിടന്ന
നിന്‍റെ പുത്തി കൊള്ളാം

പണത്തിനു മീതെ
പപ്പനാവനും പറക്കില്ല
തൃപ്തി ആയ്‌ അമ്പ്രാ തൃപ്തി ആയ്‌ ..

ഏങ്ങടെ
പുതിയ അമ്പ്രക്കന്മാര്‍
നിന്‍റെ മണിയറ വെട്ടിപ്പൊളിച്ചു
തലയെണ്ണി തുകയെണ്ണി
എങ്ങളെ പിന്നേം കൊതിപ്പിക്കുന്നമ്പ്രാ ..

ആട്, തേക്ക്, മാഞ്ചിയം
സ്വര്‍ണ കുരിശു വിശുദ്ധ രോമം
പോലീസ് ,പട്ടാളം തോക്ക് ,ചാക്ക് .
രഹസ്യ കാമറ
അനന്ദ പപ്പനാവാ നിന്‍റെ ലീലകള്‍
അനന്തംഅജ്ഞാതം ...........................

മരകുരിശ്ശേറിയ കര്‍ത്താവിനു
സ്വര്‍ണ കുരിശു
നമ്മടെ തെയ് വത്തിന് ആയിരം കോടി
എങ്ങക്ക്അതുമതി തമ്പ്രാ
എങ്ങക്ക് അതുമതി .....

നുമ്മടെ തെയ് വം നുമ്മക്ക്
തെയ് വത്തിന്‍റെ സ്വര്‍ണം തെയ് വത്തിനു
( നമ്മള് കൊയും വയലെല്ലാം
നമ്മുടെതാകും പൈങ്കിളിയെ
എന്ന മട്ട്)

8 comments:

  1. പപ്പനാവന്റെ ഓരോ കളികളേ...!!!! ഇനി എന്തെല്ലാം പുകില് കാണാനിരിക്കുന്നു.

    ReplyDelete
  2. വിരിവച്ച് സൂക്ഷിക്കാതെ ഖജനാവിലേയ്ക്ക് മുതല്‍ക്കൂട്ടിയിരുന്നെങ്കില്‍ അതിലൊരു തരി ബാക്കി കാണുമായിരുന്നോ? പദ്മനാഭന്‍ വെറും മരപ്രഭു അല്ലെന്നു ഇപ്പോഴെങ്കിലും മനസ്സിലായില്ലേ?
    (കമന്റിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റുക)

    ReplyDelete
  3. പാവങ്ങള് പട്ടിണി കൊണ്ട് പുകയുന്ന,കടം കയറി കര്‍ഷകര്‍ കയറെടുക്കുന്ന നാട്ടിലാ തമ്പുരാന്‍ കോടിക്ക് കാവലിരിക്കുന്നത് ...ഇനിയിപ്പോള്‍ പുള്ളി വിചാരിച്ചാല്‍ കൂടെ അത് രക്ഷിക്കാന്‍ പറ്റില്ല..എല്ലാം എണ്ണി
    തിട്ടപ്പെടുത്തി കയ്യിട്ടു വാരല്‍ തുടങ്ങും .

    ReplyDelete
  4. കണ്ണും കാതും മാത്രല്ല, കഥയും കവിതയും എല്ലാം ഇപ്പൊ ഫോക്കസ് ചെയ്യുന്നത് തിരോന്തരത്താ. ഹൊ. സമ്മയ്ക്കണം
    അതിലൊന്നും ഒരു കാര്യോം ഇല്ലാത്ത ചെറുതിന് പോലും പ്രവാസലോകത്ത് ഒരു സമാധാനോം ഇല്ല. രാത്രിക്ക് ഉറക്കം പോലും. ചുമ്മാ... ഡെന്‍ഷന്‍ ഡെന്‍ഷന്‍ ;)

    അധികൊന്നും വേണ്ട, ആ വംശത്തില് ഒരേഒരു തലതെറിച്ച വിത്ത് ഭൂജാതനായിരുന്നേല് ഇപ്പം ഇതൊന്നും കണികാണാന്‍ കിട്ടൂലാരുന്നു.

    പപ്പനാവാ...........നീയാണ് പപ്പനാവാ ശരിക്കും പപ്പനാവാന്‍. നമിച്ച്!

    ReplyDelete
  5. ദൈവമേ കൈ തൊഴാം കേക്കുമാറാകണം (കെ.കുമാര്‍ --വലിയൊരു ധനികന്‍ )
    പാവമാമെന്നെ നീ കാക്കുമാറാകണം
    (കാല്‍ കുമാറെന്കിലും ആക്കണം)
    പഴയ ഒരു പ്രാര്‍ത്ഥന
    കടപ്പാട് :വി സാംബശിവന്‍

    ReplyDelete
  6. ബ്രിട്ടീഷ് കൊളോണിയല്‍ കള്ളന്മാരില്‍ നിന്നും നാട്ടു കള്ളന്മാരില്‍ നിന്നും ഇത്രയും കാലം കാത്തു. ഇനി????
    ഇനിയാണ് കളി.

    ReplyDelete
  7. വളരെ ഇഷ്ടമായി. പണക്കണക്ക്, രാജ്യാഭിമാനം, വീതം വെപ്പ്, ലളിത ജീവിതം, സ്വത്ത് കാത്ത് വെയ്ക്കൽ, സത്യസന്ധത.......
    അതിനിടയ്ക്ക് കേൾക്കാതെ പോകുന്ന എല്ലാറ്റിനുമായി... അഭിനന്ദനങ്ങൾ.

    ReplyDelete