ഹോ അങ്ങനെ
നീണ്ട അഞ്ചുവര്‍ഷത്തെ
ആഭിചാരങ്ങല്‍ക്കൊടുവില്‍
ഇടത്തെ കാലിലെ മന്ത്
വലത്തേ കലിലെകു മാറി
ഇനിയിപ്പോ
എല്ലാ തിര്രോന്തരം ഫാസ്റ്റിലും
കഞ്ഞിയിട്ട രണ്ടു ഖദര്‍ഉടുപ്പെങ്കിലും കാണും
തെക്കുവടക്കോടുന്ന
എല്ലാ തീവണ്ടിയിലുമിരുന്നു
സെക്രട്ടരിയെട്ടിലേക്ക്
റിങ്ങ് ചെയ്യുന്ന മൊബൈലുകള്‍
നാറി പുഴുത്ത പഷ്ണി
പരിഹാരതെകുറിച്ചു
കീര്‍വാണംഅടിക്കും
പാളയത്തെം തംബാനൂരേം
പെരുവഴികള്‍
കൈത്തറി മുണ്ടിന്‍റെ
വരമ്ബുകൊണ്ട് മുറിപ്പെടും
നാട്ടുമ്പുറത്തെ പെണ്‍കുട്ടികള്‍
ഗസ്റ്റു ഹൌസുകളില്‍
അന്തിഉറങ്ങും
"മാ"ധ്യമങ്ങള്‍
ഖദര്‍ മുനകൊണ്ടെന്റെനെഞ്ചിലൊരു ബെല്ലെ ബെല്ലെയെന്നു
ആടിതിമിര്‍കും
പാഷാണത്തില്‍ കൃമി വളരും
മന്തിനെ തിരിച്ചു പിടിക്കാന്‍
മറ്റേ കാലന്മാര്‍
കുതികാല് വെട്ടും
രണ്ടു കാലിലും മാറി മാറി ചൊറിഞ്ഞു
കൊത്താഴാതുകാര്‍
കോരിതരിച്ചു നിര്‍വാണം പോടും
പേടിക്കേണ്ട എട്ടുകാലി
പുതിയ നൈലോണ്‍ വല
കെട്ടി തുടങ്ങിയിട്ടുണ്ട് .
എട്ടുകാലിയുടെ വലയില്‍ കുരുങ്ങി ശ്വാസം മുട്ടിചത്താലും കൊത്താഴത്തുകാര്‍ പഠിക്കില്ല മഷേ.
ReplyDeleteകവിത ഇഷ്ടപ്പെട്ടു.
നന്നായി..വരികളില്‍ രോഷം നിറയുന്നു .
ReplyDeletenannayi ee ezhuththu
ReplyDeleteസത്യം പറയുന്ന കവിത
ReplyDeleteമാറ്റത്തിന്റെ കാലൊച്ച, ശംഖൊലി, റിംഗ്ടോണ്‍, മാങ്ങാത്തൊലി...
ReplyDeleteആക്ഷേപം...
ഹാസ്യം....
നല്ല മൂര്‍ച്ച.
(Please remove word verification)
ഹിഹിഹ്..
ReplyDeleteചില ചോദ്യങ്ങള്‍.
കാല് മാറുമ്പോള്‍
മന്തിന്‍ നിറം മാറുന്നു-
ചോദ്യങ്ങളിതാണ്
അപ്പോള്‍
മന്തിലെ ചൊറിച്ചിലില്‍ മാറ്റമുണ്ടോ?
മന്തിന്റെ കനത്തില്‍ കുറവുണ്ടോ?
ചുമ്മാ ചിന്തിക്കാം
ചിന്തിച്ച് കൊണ്ടേ
മന്തില്‍ ചൊറിയാം..
കവിത ഇഷ്ടപ്പെട്ടു!
ee kavita ishtamai. abhinandanangal
ReplyDeleteഅക്ഷരതെറ്റുകള്‍ വല്ലാതെയുണ്ട്. അത് ഒഴിവാക്കൂ. അധികാരവര്‍ഗ്ഗത്തോടുള്ള തെളിഞ്ഞ രോഷം കാണാം വരികളില്‍. ഭാനു വഴി ഇവിടെ എത്തിയപ്പോഴേ അത് ഊഹിച്ചു:)
ReplyDeleteകാലിലെ മന്തു് ഇടത്തോട്ടും വലത്തോട്ടും മാറിയാലും
ReplyDeleteമലയാളി നടുറോഡില്‍ ചവറിടും, പെണ്‍മക്കളുടെ
മടിക്കുത്തില്‍ പിടിക്കും , പിന്നെ പതിവു പോലെ
ഗീര്‍വ്വണമടിക്കും. സംസ്ക്കാരസമ്പന്നരെന്നും സാക്ഷരതാ
പ്രമാണിമാരെന്നും.
എല്ലാം പറഞ്ഞു...ശരി
ReplyDeleteഒരു പോംവഴി കൂടി പറഞ്ഞുതന്നിട്ട് പോകൂ
(വിമര്‍ശിക്കാനും കുറ്റപ്പെടുത്താനും എന്തെളുപ്പം, ക്രിയാത്മകമായി ഒരു പ്രതിവിധി കണ്ടെത്തണമെങ്കില്‍ ഈ രോഷമൊന്നും പോരല്ലോ)
ചുവരെഴുത്തുകളും തോരണങ്ങളും പ്ലാസ്ടിക്കിലെക്കും ഫ്ലെക്സ്‌ലേക്കും മാറിയിട്ട്
ReplyDeleteകുറെ കാലമായി ഇങ്കുലാബിന്റെ അര്‍ഥം അറിയാതെയായി ഇനി HI TECH വിപ്ളവ കാലം
അതിനു ഖദര്‍ ആയാലും മതി.പണ്ട് കീറിയ ഖദറും 500രൂപ പുറത്ത് കാണുന്ന ഖദറും ഉണ്ടായിരുന്നു.
ഇനി പരിഭവവും പരദൂഷണവും മതി. വീതിചെടുക്കാന്‍ അവസരം തന്നാല്‍ നീയില്ലാതെ എനിക്കെന്താഘോഷം എന്ന് ആര്‍ക്കും ആരോടും പറയാം.....
എന്തായാലും ചിന്തിപ്പിക്കുന്ന ഈ വരികള്‍ ഒരാശ്വാസമാണ്. ആരെങ്കിലും എവിടെയെങ്കിലും എന്നെപ്പോലെ ചിന്തിക്കുന്നുണ്ട് എന്ന അറിവ് നല്‍കുന്ന സംതൃപ്തി.