Tuesday, July 14, 2015

തുണി


..........
അലക്കുകല്ലിൽ
തലതല്ലിപ്പിഞ്ചിപ്പോയതാണു
നീയൊരിക്കൽ വാരിപ്പുണർന്ന ഞാൻ
രാസലായനികളിൽ ശ്വാസം മുട്ടിയിട്ടും
നിന്റെ വിയർപ്പും ഗന്ധവും
വിട്ടുപോകാനാവുന്നില്ല
പഴന്തുണി കെട്ടിലിരുന്ന്
നിന്റെ കണ്ണീർ നനവുകൾ
ഒരാദ്യരാത്രിയുടെ ചിരി കേൾക്കുന്നുണ്ട്‌.

4 comments:

  1. പുതിയത് മേടിച്ച് കൊടുക്കാതിരിക്കാൻ പഴന്തുണിയുടെ സൈഡ് പിടിച്ച് സെൻ‌റി. ഗള്ളാ......;)

    ReplyDelete