---------------
മരമില്ലാത്ത മണ്ണിൽ കുരുത്ത
ഒരിലയാണ് മഴക്കാടുകളുടെ അമ്മ
മഴമേഘങ്ങൾ ഉമ്മവെക്കുന്ന
മണ്സ്തനങ്ങൾ അറുത്ത്
നഗരങ്ങൾ വേഗംപെരുക്കുന്നു
പർവതങ്ങളിലെ ജീവന്റെ ഉറവകൾ
അട്ടക്കാലുപോലെ ചക്രങ്ങളുള്ള വണ്ടിയിൽകയറി
കൊച്ചിക്ക് പോകുന്നു
ഒരിലയാണ് മഴക്കാടുകളുടെ അമ്മ
മഴമേഘങ്ങൾ ഉമ്മവെക്കുന്ന
മണ്സ്തനങ്ങൾ അറുത്ത്
നഗരങ്ങൾ വേഗംപെരുക്കുന്നു
പർവതങ്ങളിലെ ജീവന്റെ ഉറവകൾ
അട്ടക്കാലുപോലെ ചക്രങ്ങളുള്ള വണ്ടിയിൽകയറി
കൊച്ചിക്ക് പോകുന്നു
നദികളുടെ ഉത്ഭവസ്ഥലികളിൽ
വെള്ളപ്പൊക്കത്തിന്റെ കണക്കുപിഴച്ച തവളകൾ
വെയിലിനെ പോക്രോം പോക്രോമെന്നു തെറിവിളിച്ചു
ജെറ്റുകളുടെ ഇരമ്പലുകളിൽ കുരുങ്ങി
മലമുഴക്കി വേഴാമ്പലുകൾചിതറി വീണു
വെള്ളപ്പൊക്കത്തിന്റെ കണക്കുപിഴച്ച തവളകൾ
വെയിലിനെ പോക്രോം പോക്രോമെന്നു തെറിവിളിച്ചു
ജെറ്റുകളുടെ ഇരമ്പലുകളിൽ കുരുങ്ങി
മലമുഴക്കി വേഴാമ്പലുകൾചിതറി വീണു
എന്റെ കുഴിമാടത്തിലെ മണ്ണ് കൊണ്ടാണ്
കടലിൽ കപ്പലുകളുടെ മൈതാനം പണിയുന്നത്
അവസാനത്തെ വെണ്തേക്കും മലയിറങ്ങി
മലയിരുന്നിടത്തെ മഹാ ഗെർത്തങ്ങളിൽ
ഒരു പായൽതുമ്പ് ഒളിച്ചിരിക്കുന്നു .
കടലിൽ കപ്പലുകളുടെ മൈതാനം പണിയുന്നത്
അവസാനത്തെ വെണ്തേക്കും മലയിറങ്ങി
മലയിരുന്നിടത്തെ മഹാ ഗെർത്തങ്ങളിൽ
ഒരു പായൽതുമ്പ് ഒളിച്ചിരിക്കുന്നു .
യോ..യ്യോ ക്ക് പകരം ആംബുലൻസിലെ അയ്യൊ അയ്യോ തന്നെ കലക്കൻ
ReplyDelete