Sunday, August 19, 2012

നാല് കവിതകള്‍

നാല് കവിതകള്‍
 
തത്ത
-----------
കൈ നോട്ടക്കാരന്‍റെ തത്ത
ഒരിക്കലും അതിന്‍റെ ഭാവിയിലേക്
പറന്നു പോകാത്തത് പോലെയാണ്
ചില ഫെമിനിസ്റ്റുകള്‍

മകളുടെ അഡ്മിഷന്‍റെ
കാര്യവുമായി ബെന്‍ധപെട്ട്
ചില മീറ്റിങ്ങുകളില്‍ നിന്ന്

പെട്ടന്ന് ഇറങ്ങി പൊയ്കളയും

ചിലപ്പോള്‍ അതെ സ്പീഡില്‍
കയറി വന്നു
കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യ ഭാവനേ എന്ന് പാടിക്കളയും
************************************

കറുത്ത മഴവില്ലുകള്‍
--------------------------
ഒരു പക്ഷെ
ഏഴായിരം വര്‍ണങ്ങളില്‍
പുഞ്ചിരിക്കേണ്ടിയിരുന്ന
ഞങ്ങടെ മക്കളെയാണ് നിങ്ങള്‍
ഇരുട്ടിന്‍റെ അസ്ത്ര മൂര്‍ച്ച അളക്കാന്‍
കൊന്നു തിന്നത്
മൂവര്‍ണ കൊടി നല്‍കി
മൂഞ്ചിച്ചത്
**********************************
ആഗസ്റ്റ്‌ 15
--------------
പണ്ട് നമ്മള്‍
ഭാരതീയരുടെ
നെഞ്ചില്‍ ചവുട്ടിയ
അതെ ബൂട്ടുകള്‍
തൂക്കിലേറ്റിയ അതെ കൈയുകള്‍
ഒരു കസേരക്കാലിനെ നോക്കി
ചിട്ടയായി അടിവച്ചു നീങ്ങുകയാണ്

തോട്ടിപ്പണികാരനും
കൂലിപ്പണികാരനും
ഞങ്ങള്‍
നൂറ്റിപത്തുകോടി
നാല് നെല്മണികതിരിനെ
കുരലിലക്കാന്‍
അതിരാവിലെ
ഓട്ടം തുടങ്ങി
**********************
ബാല്യം
--------
മഴയില്‍ പനിച്ചുറങ്ങുമ്പോള്‍
മേല്കൂരയുടെ വിടവിലൂടെ
തുറന്ന വായിലേക് വീണ
ഒരു തുള്ളി വെള്ളം

ഒളിച്ചു കളിച്ചപ്പോള്‍
ചന്തിക്ക് കടിച്ച
ഒരു കട്ട്ഉറുമ്പിന്‍
നീറ്റല്‍

ഉപ്പു തൊട്ട ഒരു വാളന്‍ പുളി
നാല് പൊട്ടാസ്
ചാമ്പക്കാ കടലാസ്സു തോണി
ഓലക്കാല്‍ പമ്പരം

മുട്ടിലെ കരിയാത്ത മുറിവ്
ബട്ടണില്ലാത്ത നിക്കര്‍

ഞാനും ഒരിക്കല്‍  സംബന്നനായിരുന്നു
***************************************




2 comments:

  1. നാലും കൊള്ളാം
    ഫെമിനിസ്റ്റുകള്‍ എല്ലാരും കൂടി ഒരു കവിയെ ഘെരാവോ ചെയ്തെന്ന് വാര്‍ത്ത വരുമോ എന്തോ?
    “തത്ത” വായിച്ചപ്പോള്‍ തോന്നിയതാണ്

    ReplyDelete
  2. നാലു കവിതകളും ഇഷ്ടമായി. അവസാന കവിത വളരെ ഇഷ്ടമായി.

    ReplyDelete