Sunday, April 8, 2012

ബംഗാളി

ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും
ലോക്കല്‍ കംബാരടുമെന്ടിന്‍റെ
മൂത്ര പുരയില്‍ ഒറ്റക്കാലില്‍
ചാരി നിന്ന്
ഞങ്ങള്‍
പാലക്കാടന്‍ ചുരം താണ്ടിയത്
നിങ്ങള്‍ ഒരുകാലത്ത് കെ കെ യിലും
ജയന്തി ജനതയിലും കുത്തിനിറച്ചു
ഗ്രിഹാതുരതയില്‍ നിന്ന്
ഊളയിട്ടതിനെക്കള്‍......
കള്ള പാത്തെമാരിയില്‍
ശീമ കടന്നതിനെക്കാള്‍
വലിയ പാപമാണെന്ന്
ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു

അറവു മാടിനെ വിലപേശുന്ന
കൌശലത്തോടെ
പുറം പൂച്ചുകളുടെ കവലയില്‍
ഞങ്ങള്‍ വില്കാന്‍ വെച്ച കഷ്ടപ്പാടിനെ
നിങ്ങള്‍ റാഞ്ചി എടുത്തു
ഉറുപ്പികക്കും വിയര്‍പ്പിനുമിടയില്‍
ഇടനിലക്കാരന്‍ടെ നെറികേട് കൊഴുത്തു

വംഗ നാട്ടില്‍ വഴി കണ്ണുമായി ഇരിക്കുന്ന
വിശപ്പ്‌കളില്‍ നിന്നാണ്
നിങ്ങടെ വെളിച്ചം കടക്കാത്ത മുറികളും
പരിചിതമല്ലാത്ത രുചികളും
വീതം പറ്റുന്നത്

ഇപ്പോള്‍ എണ്ണപണവും കള്ളപണവും
സിമിന്ടു കൊണ്ട് ആകാശത്തെ തൊടുന്നത്
ഞങ്ങളുടെ ഉപ്പും ബലിയും കൊണ്ടാണ്

മൊബൈല്‍ ഫോണില്‍ ബാവുള്‍ സംഗീതവും
ഞായറാഴ്ചകളില്‍ ബ്രോയിലര്‍ ചിക്കനും കൊണ്ട്
നിങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ നിറഞ്ഞു പോയത്
പതിറ്റാണ്ടുകള്‍ ചുവന്നു തുടുത്ത
ധാമോധര്‍ നദി യന്ത്രപാടങ്ങളില്‍ കൂടി
വഴിമാറി ഒഴികിയത് കൊണ്ടാണ്
ഗ്രാമങ്ങളില്‍ വിശപ്പ്‌ മറുപിള്ളയായി
പിറക്കുന്നത്‌ കൊണ്ടാണ് ....

ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു
പരധേശം കൊണ്ട് മാത്രം
പൊറുതികഴിയുന്ന
ഫോറിന്‍ തോട്ടികളുടെ നാട്ടില്‍
വെറും പരദേശിയായി
ജീവിക്കേണ്ടി വരും എന്ന്
എല്ലാ മോഷണകുറ്റവും
പ്രദമ ദ്രിഷ്ട്യാ ചുമത്തപെടുന്ന
കോവര്‍ കഴുതകളായി
ജീവിക്കേണ്ടി വരുമെന്ന്

ഞങ്ങള്‍ കരുതി
നിങ്ങള്‍ ഗീതന്ജലി വായിച്ചിട്ടുണ്ടായിരിക്കും എന്ന്
പഥേര്‍ പാഞ്ജലി കണ്ടിട്ടുണ്ട് എന്ന് .

8 comments:

  1. എല്ലാ മോഷണകുറ്റവും
    പ്രദമ ദ്രിഷ്ട്യാ ചുമത്തപെടുന്ന
    കോവര്‍ കഴുതകളായി
    ജീവിക്കേണ്ടി വരുമെന്ന്

    ഈ വരികളില്‍ എല്ലാമടങ്ങിയിട്ടുണ്ട്

    ReplyDelete
  2. നന്നായിട്ടുണ്ടു. റാംമോഹന്റെയും വിദ്യാസാഗറിന്റെയും ശരത് ചന്ദ്രന്റെയും ടാഗോറിന്റെയും പിന്‍മുറക്കാര്‍- അവരെ കേരളത്തിലെ കൂലിയടിമകളാക്കി മാറ്റാന്‍ പറ്റുമെന്നു ആരു കരുതി!

    ReplyDelete
  3. ഒന്നോര്‍ത്താല്‍ കഷ്ടമാണ്. എന്നാലും വേറെ വഴിയില്ലല്ലോ നമുക്ക്. കുറഞ്ഞ ശമ്പളത്തിന് കൂടുതല്‍ ജോലി. അവരുടെ കണക്കില്‍, കൂടിയ ശമ്പളത്തിനും. അവര്‍ക്ക് വേണ്ടി പാടാനും ഒരാള്‍ ഉണ്ടായതില്‍ സന്തോഷം.

    ReplyDelete
  4. അണ്ണന്‍ ശരിക്കും ആരേടെ സെറ്റാ ;)

    പതിവുപോലെതന്നെ, ശക്തമായ വരികള്‍
    ചിന്തകളും. ആശംസകള്‍!

    ReplyDelete
  5. chodyam manasilayilla cheruthe

    ReplyDelete
  6. നല്ല വരികള്‍ ..ഒപ്പം കുറെ ചിന്തകളും

    ReplyDelete
  7. വായിച്ചതും കണ്ടതും ഒക്കെ മറന്നു.........പിന്നെന്താ?

    ReplyDelete
  8. അതിശക്തമായ വരികൾ. അവർക്ക് വേണ്ടി ശബ്ദമുയർത്താൻ ആരുമില്ലാത്ത ഈ നാട്ടിൽ ഒരു കവിയുടെ മൂർച്ചയുള്ള വാക്കുകളെങ്കിലും തുണയാകട്ടെ.

    ReplyDelete