Sunday, January 15, 2012

കവിത

കവിത
ജലം കൊണ്ട് മുറിക്കപ്പെട്ടവര്‍

ഒരു നെടുങ്കന്‍ മലയുടെ
അപുറവും ഇപ്പുറവും നിന്ന്
ചില ഊടുവഴികളിലുടെ
പ്രണയിചിരുന്നവരായിരുന്നു നമ്മള്‍
ആവൈആറും ആവൈഷണ്മുഖിയും
നമുക്ക് ഒരുപോലെ പ്രിയപ്പെട്ടതായി
തിരുകുറലും തിരട്ടു ഗ്രാമവും
ഞങ്ങള്‍ക് അത്ഭുതമായി

ശിവാജിറാവ് ഗെക് വാധും
ശബരിമല അയ്യപ്പനും
നിങ്ങടെ ഭക്തിയില്‍ കൊഴുത്തു

ഊടു വഴികളോകെ
ടാര്‍ വഴികളായി
പ്രണയ മരത്തില്‍ കാശുപൂത്തു

നിങ്ങടെ പച്ചകറി പാടത്തു-
മേയുന്ന ഗോക്കളെ ഒക്കയും
ഈദിനും ഈസ്റെറിനും
ഞങ്ങള്‍ ഈമ്പി തിന്നു

ശങ്കര്‍ സിമിന്ട് ,വീടൂ തീപ്പെട്ടി
പളനി ആണ്ടവന്‍ ,സുന്ദരാംബാള്‍
മദിരാശി ,കോടമ്പക്കം
ആക്രിക്കാരന്‍ ,പോക്കറ്റടിക്കാരന്‍
ഞങ്ങള്‍ നിന്റെ പ്രണയം കൊണ്ട് നിറഞ്ഞു

നിന്റെ പ്രണയത്തിലേക്ക് ഞങ്ങള്‍
ഇര പിടിയന്‍ മാരായ നീര്‍നായ്ക്കളെവിട്ടു
ചെന്നെയില്‍ ഫ്ലാറ്റും
കമ്പത്ത് മണ്ണും വാങ്ങി


പെട്ടന്നൊരു ദിവസം എന്റെയും
നിന്റെയും ആകാശത്ത്
ഒരു തീയുണ്ട മുളച്ചു
വൈദുതി സ്കലനങ്ങള്‍ സ്വപ്നംകണ്ടു
ചിന്നപയലുകള്‍ രാത്രിയില്‍
ഞെട്ടി ഉണര്‍ന്നു തൊള്ള കീറി
പാണ്ട്യ രാജ്യത്തെ പാണ്ടികള്‍
അണുവണ്ടിക്കുമുമ്പില്‍ കിടങ്ങ് തോണ്ടി
നിന്നെ പ്രണയിച്ച ഞങ്ങളും കൂടി
കയില്‍ കിട്ടിയ കുന്തവും കൊടുവാളുമായി
അപ്പോഴാണ് ഇവിടെ
മുല്ലപ്പെണ് വയസ് അറിയിച്ചത്
ഇനി അവളെ കെട്ടിക്കണം
പേര്‍ എടുക്കണം


why this kolavery kolavery kolavery di


5 comments:

  1. സ്നേഹവും വെഉപ്പും പ്രതികരണവും ഉണ്ടാകുന്നതെങ്ങിനെ?
    നന്നായി പറഞ്ഞ വരികള്‍
    നല്ല ആക്ഷേപഹാസ്യമല്ല ആക്ഷേപം തന്നെയാണിത്

    ReplyDelete
  2. നന്നായി ഈ പ്രതികരണം.

    ReplyDelete
  3. ഇങ്ങനെയും......അല്ലേ?

    ReplyDelete
  4. മനുഷ്യര്‍ പരസ്പര ബന്ധിതരാണ്. മുറിയുമ്പോഴും വേര്‍പെടുത്താന്‍ ആകാത്ത ഇഴ നൂലുകള്‍. ചോദ്യം നന്നായി. why this kolaveri???

    ReplyDelete