
Sunday, July 24, 2011
Tuesday, July 19, 2011
എന്റെ മഴ
പിന്നത്തെ മഴപ്പാച്ചിലില്‍
പെങ്ങള് ഒരുത്തി കൈകുഞ്ഞുമായി പോയ്
പെങ്ങള് ഒരുത്തി കൈകുഞ്ഞുമായി പോയ്
പെരുമഴയത്ത്
കുട കടംതന്ന പള്ളികൂടം സര്
സ്ലേറ്റും പെന്‍സിലും എത്തിനോക്കാത്ത
ഇരുണ്ട മൂലയില്‍
എനിക്ക് മേലെ ഫണംവിടര്‍ത്തി
അസ്ത്രം പോലെ മഴ തറയ്ക്കുന്ന
ഓലപ്പാളികല്ക്കിടയിലൂടെയാണ്
ഞാന്‍ വാനനിരീക്ഷണം പഠിച്ചത്
മഴ ഒഴിയുമ്പോള്‍
ഓലപുരയുടെ തറയില്ആകെ
വെയില് തൂണുകള്‍
കോരിച്ചൊരിയുന്ന കുടിലില്‍
മക്കളെ മാറ്റി കിടത്താന്‍ ഇടമില്ലാതെ
എന്റെ അമ്മ
പേമാരി പോലെ കരഞ്ഞു
വറുതികൊണ്ട് പൊറുതി മുട്ടി
അനിയന് ചൂണ്ടയാല്‍
മഴ കൊയ്യാന്‍ പോയി
ഒരു വെള്ളിടി
അവനെ കണയോലയില് പൊതിഞ്ഞു തെക്കൊട്ടെടുത്തു
രാമായണം കാണാതെ ചൊല്ലുന്ന മുത്തശ്ശി
കര്‍ക്കിടകത്തെ പ്രാകി
മഴവെള്ളം മാത്രം കുടിച്ചു
ഇഹലോകം വെടിഞ്ഞു
മുടിഞ്ഞുപോകും നിങ്ങടെ -
അരാഷ്ട്രീയ ബുദ്ധി ജീവികളുടെ
മഴ കൊയ്ത്തും മഴപ്പാട്ടും
കുട കടംതന്ന പള്ളികൂടം സര്
സ്ലേറ്റും പെന്‍സിലും എത്തിനോക്കാത്ത
ഇരുണ്ട മൂലയില്‍
എനിക്ക് മേലെ ഫണംവിടര്‍ത്തി
അസ്ത്രം പോലെ മഴ തറയ്ക്കുന്ന
ഓലപ്പാളികല്ക്കിടയിലൂടെയാണ്
ഞാന്‍ വാനനിരീക്ഷണം പഠിച്ചത്
മഴ ഒഴിയുമ്പോള്‍
ഓലപുരയുടെ തറയില്ആകെ
വെയില് തൂണുകള്‍
കോരിച്ചൊരിയുന്ന കുടിലില്‍
മക്കളെ മാറ്റി കിടത്താന്‍ ഇടമില്ലാതെ
എന്റെ അമ്മ
പേമാരി പോലെ കരഞ്ഞു
വറുതികൊണ്ട് പൊറുതി മുട്ടി
അനിയന് ചൂണ്ടയാല്‍
മഴ കൊയ്യാന്‍ പോയി
ഒരു വെള്ളിടി
അവനെ കണയോലയില് പൊതിഞ്ഞു തെക്കൊട്ടെടുത്തു
രാമായണം കാണാതെ ചൊല്ലുന്ന മുത്തശ്ശി
കര്‍ക്കിടകത്തെ പ്രാകി
മഴവെള്ളം മാത്രം കുടിച്ചു
ഇഹലോകം വെടിഞ്ഞു
മുടിഞ്ഞുപോകും നിങ്ങടെ -
അരാഷ്ട്രീയ ബുദ്ധി ജീവികളുടെ
മഴ കൊയ്ത്തും മഴപ്പാട്ടും
ഇന്നും അറിയാമെനിക്കു
മഴപെയ്താല്‍
പട്ടിണി പെയ്യുന്ന കൂരകളെ
അരിക്കലത്തില്‍
വല നെയ്യുന്ന ചിലന്തിയെ
മഴപെയ്താല്‍
പട്ടിണി പെയ്യുന്ന കൂരകളെ
അരിക്കലത്തില്‍
വല നെയ്യുന്ന ചിലന്തിയെ
പുട്ട്
Thursday, July 14, 2011
പശുക്കെണി

മുള്ളുവേലി കെട്ടിതിരിച്ച അതിരുകളാല്‍
കരളിനു ചുറ്റും കളം വരയ്കരുത്
കണ്ടു പഴകിയ കടലിനപ്പുറം കരയില്ലന്നും
മരുഭൂമിയില്‍ ഉറവയില്ലെന്നും കലംബരുത്
നീല രക്ത വാദിയായ
വെജിറ്റെറിയന്‍ രാജാവിനെപ്പോലെ
നെടുവീര്‍പ്പുകള്‍ കൊണ്ട്
ഗ്യാസ് ചേംബര്‍ പണിയരുത്
പ്രണയം മണപ്പുറം ബാങ്കില്‍ പണയം വെയ്കരുത്
വാല് അറുത്തുപായുന്ന
ഗൌളിയെപ്പോലെ
ചങ്ക് അറുത്തു മൂകുകയര്‍ വാങ്ങരുത്
വലത്തേ മുലകുടിക്കുന്ന സ്വന്തം കുഞ്ഞു
ഇടത്തെ മുലയില്‍ തൊടരുതെന്ന് ശഠിക്കുന്നത്
ഏത് പാതിവ്രെത്യത്തെ പുല്കാനാണ്
കൊടുംകാറ്റുരുട്ടി അല്ല
ആരും വായു ഗുളിക ഉണ്ടാക്കുന്നത്
Friday, July 8, 2011
തെയ് വം

സര്‍വ ചരാച്ചരങ്ങള്കും
നീയന്തൃതാവായ തമ്പുരാനെ തെയ് വമേ
അമ്പ്രാക്കന്‍ മാര്‍ക്കു മുന്പില്
ഞങ്ങള്‍ ഒരുകാലത്ത്
റാന്‍ -മൂളിവെച്ച പൊന്നും
പണ്ടങ്ങളും എല്ലാം നീ
പാത്തു വെച്ചിരിക്കുകയായിരുന്നു അല്ലെ
പാമ്പിന് പുറത്തു വിരിവെച്ചു
മഞ്ഞ ലോഹത്തിനു കാവല്‍ കിടന്ന
നിന്റെ പുത്തി കൊള്ളാം
പണത്തിനു മീതെ
പപ്പനാവനും പറക്കില്ല
തൃപ്തി ആയ് അമ്പ്രാ തൃപ്തി ആയ് ..
ഏങ്ങടെ
പുതിയ അമ്പ്രക്കന്മാര്
നിന്റെ മണിയറ വെട്ടിപ്പൊളിച്ചു
തലയെണ്ണി തുകയെണ്ണി
എങ്ങളെ പിന്നേം കൊതിപ്പിക്കുന്നമ്പ്രാ ..
ആട്, തേക്ക്, മാഞ്ചിയം
സ്വര്‍ണ കുരിശു വിശുദ്ധ രോമം
പോലീസ് ,പട്ടാളം തോക്ക് ,ചാക്ക് .
രഹസ്യ കാമറ
അനന്ദ പപ്പനാവാ നിന്റെ ലീലകള്‍
അനന്തംഅജ്ഞാതം ...........................
മരകുരിശ്ശേറിയ കര്‍ത്താവിനു
സ്വര്‍ണ കുരിശു
നമ്മടെ തെയ് വത്തിന് ആയിരം കോടി
എങ്ങക്ക്അതുമതി തമ്പ്രാ
എങ്ങക്ക് അതുമതി .....
നുമ്മടെ തെയ് വം നുമ്മക്ക്
തെയ് വത്തിന്റെ സ്വര്‍ണം തെയ് വത്തിനു
( നമ്മള് കൊയും വയലെല്ലാം
നമ്മുടെതാകും പൈങ്കിളിയെ
എന്ന മട്ട്)
Subscribe to:
Posts (Atom)