Saturday, June 2, 2012

വൈരുധ്യാല്മീക ഭൌതീക വാദം



എല്ലാ താത്വിക പ്രതിസന്ധികളിലും 
ആത്മീയതയിലേക് ഊളയിടുന്ന
ചില ബുദ്ധിജീവികള്‍ക്കൊപ്പം  
ഞാനല്പം കള്ളുകുടിക്കാന്‍ പോയ്‌ 
അവരില്‍ ഹൈലീ എസ്പീരിയന്സട്‌ ആയ 
പത്ര പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു 
 ഹൈലീ എക്സ്പ്ലോസ്സീവ് ആയ 
സാഹിത്യ വിമര്‍ശകര്‍ ഉണ്ടായിരുന്നു 
പു.ക.സ.ക്കാരുണ്ടായിരുന്നു 
തത്വ ജ്ഞാനികളും പുസ്തക പ്രസാധകരും 
നിയമന്ജരും അധ്യാപകരും ഉണ്ടായിരുന്നു 
ഇന്ത്യന്‍ ആല്മീയതയും മധ്യപാനവും തമ്മിലുള്ള 
അനിഷേധ്യ പ്രണയത്തെ കുറിച്ച് 
നാലുവരി പ്രാര്‍ത്ഥനയോടെയാണ് 
ഞങ്ങള്‍ ആദ്യത്തെ ചിയേര്‍സ് പറഞ്ഞത് 
മൂന്നാമത്തെ പെഗിനോപ്പം 
അജിനമട്ടോ ഇട്ടുവേവിച്ച 
പോത്തിറച്ചിയും ചവച്ചിറക്കി 
കേരളത്തിലെ കമ്മുണിസ്റ്റു പാര്‍ട്ടിയുടെ 
അപചയങ്ങളും 
ഓഷോയും ഒന്ജിയവും വരെ ചര്‍ച്ചചെയ്തു 
ഇടയ്ക്കു അപ്രതീക്ഷിതമായ ഇടവേളകളിലെല്ലാം
മേപ്പടി സഹകുടിയന്മാര്‍ 
പമ്പയില്‍ തീട്ടം വകഞ്ഞു മാറ്റി 
പുണ്യ സ്നാനം ചെയുന്നതുപോലെ 
ആല്‍മീയതയിലേക്ക് മുങ്ങാം കുഴിയിട്ടു
ഇ.എം എസിനെയും എ.കെ.ജി യെയും വരെ 
മൂക്കും വായും പൊത്തിപിടിച്ചു 
ആല്മീയതയിലേക്ക് ഞാനസ്നാനം ചെയ്ച്ചു
ഇടക്ക് വിഭലമായ പ്രതിഷേധത്തിന്റെ 
തുപ്പലു തെറിപ്പിച്ച എന്നോട് 
ഒന്ന് രണ്ടു കുക്കുടാനന്ദ സ്വാമികളുടെ 
പ്സ്തകം വായിച്ചു 
വിവരധോഷം മാറ്റാന്‍ 
ഉപദേശം നല്‍കി 
വൈരുധ്യധിഷ്ടിത ഭൌതീക വാദം 
ബൈബിളിനെകാള്‍ വലിയ 
ആള്മീയ ഗ്രന്ഥം ആണെന്നുവരെ 
ഒരു പു,ക.സ.ഭാരവാഹി തട്ടിവിട്ടു 
ഒടുക്കം രണ്ടും കല്പിച്ചു 
കമ്മ്യുണിസം തകര്‍ന്നാല്‍ 
നാസ്തികനായ ഞാന്‍ എന്ത് ചെയും 
എന്നചോദ്യം എന്റെ പിഴച്ച നാവില്‍ നിന്നും 
തെറിച്ചു പോയി 

അതോടെ ആ അത്മീയ കള്ളു കൂട്ടായ്മയില്‍ നിന്നും 
അവരെന്റെ പേരുവെട്ടി
അത് ശബ്ദ വോട്ടോടെ പാസ്സാകികൊണ്ട്
ഒരു പഴയ ഇടതു സാഹിത്യ നേതാവ് 
ഉറക്കെ കോട്ടുവായിട്ടു 
സദസ്സില്‍ ഉണ്ടായിരുന്ന 
ഖദര്‍ വാദി ബുത്തിജീവികള്‍ 
നവവധുവിനെപോലെ നമ്രശിരസ്കരായി 
കള്ളു മേശയുടെ കാലിന്‍ചുവട്ടില്‍ 
പെരുവിരല്‍ കൊണ്ട് നഖചിത്രമെഴുതി 

Sunday, May 13, 2012

ജാതിക്ക


കടുത്ത ജനാധിപത്യ വിശ്വാസി ആയിരുന്നതിനാല്‍ 
ഞാനവരുടെ എല്ലാ ചോദ്യങ്ങള്‍കും
കൃത്യമായ ഉത്തരം പറഞ്ഞു 
പേര്,തണ്ടപേര് ,വീട്ടുപേര് 
ഏതുമുറി,ഏതു കര ,ഏതു പഞ്ചായത്ത് എന്നിങ്ങനെ 

ഏറ്റവും അവസാനമാണ് അവര്‍ 
ജാതി ,മതം ,വര്‍ഗം എന്നിവ ചോദിച്ചത് 
കടുത്ത മതേതരവാദിയായ ഞാനവരെ 
ഉടുമുണ്ട് പൊക്കി  മൂന്നും  കാട്ടികൊടുത്തു 

ഇപ്പോള്‍ എനിക്കുപകരം പുഞ്ചിരിക്കുന്നത് 
ഒരുജോടി വെപ്പ് പല്ലുകളാണ് 

ഒരുജാതിമതം .

Sunday, April 8, 2012

ബംഗാളി

ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും
ലോക്കല്‍ കംബാരടുമെന്ടിന്‍റെ
മൂത്ര പുരയില്‍ ഒറ്റക്കാലില്‍
ചാരി നിന്ന്
ഞങ്ങള്‍
പാലക്കാടന്‍ ചുരം താണ്ടിയത്
നിങ്ങള്‍ ഒരുകാലത്ത് കെ കെ യിലും
ജയന്തി ജനതയിലും കുത്തിനിറച്ചു
ഗ്രിഹാതുരതയില്‍ നിന്ന്
ഊളയിട്ടതിനെക്കള്‍......
കള്ള പാത്തെമാരിയില്‍
ശീമ കടന്നതിനെക്കാള്‍
വലിയ പാപമാണെന്ന്
ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു

അറവു മാടിനെ വിലപേശുന്ന
കൌശലത്തോടെ
പുറം പൂച്ചുകളുടെ കവലയില്‍
ഞങ്ങള്‍ വില്കാന്‍ വെച്ച കഷ്ടപ്പാടിനെ
നിങ്ങള്‍ റാഞ്ചി എടുത്തു
ഉറുപ്പികക്കും വിയര്‍പ്പിനുമിടയില്‍
ഇടനിലക്കാരന്‍ടെ നെറികേട് കൊഴുത്തു

വംഗ നാട്ടില്‍ വഴി കണ്ണുമായി ഇരിക്കുന്ന
വിശപ്പ്‌കളില്‍ നിന്നാണ്
നിങ്ങടെ വെളിച്ചം കടക്കാത്ത മുറികളും
പരിചിതമല്ലാത്ത രുചികളും
വീതം പറ്റുന്നത്

ഇപ്പോള്‍ എണ്ണപണവും കള്ളപണവും
സിമിന്ടു കൊണ്ട് ആകാശത്തെ തൊടുന്നത്
ഞങ്ങളുടെ ഉപ്പും ബലിയും കൊണ്ടാണ്

മൊബൈല്‍ ഫോണില്‍ ബാവുള്‍ സംഗീതവും
ഞായറാഴ്ചകളില്‍ ബ്രോയിലര്‍ ചിക്കനും കൊണ്ട്
നിങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ നിറഞ്ഞു പോയത്
പതിറ്റാണ്ടുകള്‍ ചുവന്നു തുടുത്ത
ധാമോധര്‍ നദി യന്ത്രപാടങ്ങളില്‍ കൂടി
വഴിമാറി ഒഴികിയത് കൊണ്ടാണ്
ഗ്രാമങ്ങളില്‍ വിശപ്പ്‌ മറുപിള്ളയായി
പിറക്കുന്നത്‌ കൊണ്ടാണ് ....

ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു
പരധേശം കൊണ്ട് മാത്രം
പൊറുതികഴിയുന്ന
ഫോറിന്‍ തോട്ടികളുടെ നാട്ടില്‍
വെറും പരദേശിയായി
ജീവിക്കേണ്ടി വരും എന്ന്
എല്ലാ മോഷണകുറ്റവും
പ്രദമ ദ്രിഷ്ട്യാ ചുമത്തപെടുന്ന
കോവര്‍ കഴുതകളായി
ജീവിക്കേണ്ടി വരുമെന്ന്

ഞങ്ങള്‍ കരുതി
നിങ്ങള്‍ ഗീതന്ജലി വായിച്ചിട്ടുണ്ടായിരിക്കും എന്ന്
പഥേര്‍ പാഞ്ജലി കണ്ടിട്ടുണ്ട് എന്ന് .

Friday, February 24, 2012

അപരാധി


ആ മരം ഈ മരം
ആ മരം ഈ മരം
എന്ന് പറഞ്ഞു
രക്ത്നകാരന്‍
വാല്‍മീകിയായി
സാംസ്കാരിക
സമ്മേളനത്തില്‍
പ്രസംഗികുന്നതിനിടെ
അപരാധി
എന്ന വാക്കിന്‍റെ ഇടക്ക്
ഒരു വാ കടന്നു കൂടിയതിനു
നാട്ടുകാര്‍ എന്നെ
തല്ലികൊന്നു

Monday, February 13, 2012

ഉത്സവം

പണ്ട് പണ്ട്
ഗ്ലാസ്‌ നോസ്റിനും പെരിസ്ട്രോയികക്കും മുന്‍പ്
ഫോറിന്‍ ബലൂണ്‍ ആണെന്ന് കരുതി
വഴിയരുകില്‍ നിന്ന് കിട്ടിയ നിരോധുകള്‍
ഊതി വീര്‍പ്പിച്ചു നടന്ന കൌമാരത്തില്‍
യുക്തി വാദിസങ്കം ,ശാസ്ത്ര സാഹിത്യ പരിഷത് ,
ഡീ വൈ എഫ് ഐ മുതലായവ
ഞങ്ങളുടെ ന്ജിഞാസകളുടെ ഞണ്ടും കണ്ണായ കാലത്ത്
വര്‍ക്ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന
കടമ്മനിട്ട കാവിലെ ഉല്‍ത്സവം
ഞങ്ങള്‍ക്ക് ആകോഷമായിരുന്നു
നാടോടി സര്‍കസ്സും തെരുവ് നാടകവും
ഞങള്‍കു കൌതുകമായിരുന്നു
അപ്പോഴും ഞങ്ങളുടെ കാക്ക കണ്ണുകളുടെ തുമ്പത്ത്
അമ്പല മുറ്റത്തെ നിക്കറിട്ട പിള്ളേരോട് പേടിയായിരുന്നു

പിന്നീട് അമ്പലകമ്മറ്റികളൊക്കെ
സോഷിയല്‍ ടെമോക്രടുകള്‍ പിടിച്ചെടുത്തു
ഞങ്ങളെ ഉത്സവവും പടയണിയും
മടുപ്പിച്ചു തുടങ്ങി
മുന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന
രെകതസാക്ഷി മണ്ഡപവും കൊടിതോരണങ്ങളും നിറഞ്ഞ
ഉത്സവങ്ങളോട് ആയി പിന്നത്തെ ഇഷ്ടം
അവിടെ മയിലാട്ടവും മാറാട്ടവും ഗജവീരനും
മുത്തുക്കുടയും മുദ്രാവാക്യം വിളിക്കും
അമേചെര്‍ കലാകാരന്മാര്‍ വരച്ച
ആചാര്യന്മാരുടെ ചിത്രങ്ങള്‍ വെട്ടിതിളങ്ങും
തന്ത്രിമാരും പരികര്‍മികളും തമ്മില്‍
അംഗം വെട്ടും
മന്ത്ര തന്ത്രാധികള്‍ ഉരുക്കഴിക്കും
ഒടുക്കം തന്ത്ര വിദ്യകളില്‍ വെള്ളം ചേര്‍ത്ത്
നാലാമതും ദെവം തൃപ്പൂത്താവും

Sunday, February 12, 2012

കൃഷ്ണ കാലം


ആമതാഴിട്ടു പൂട്ടിയ
നിലവറയില്‍ രഹസ്യപൂച്ച
പത്തു പെറ്റു

നഗര മധ്യത്തില്‍ ഒരു പഴയ
സൈറന്‍ കാലം തെറ്റി നിലവിളിച്ചു
പഴയ പതിച്ചിമാര്‍ വെയിലിനെ പ്രാകി

കൃഷ്ണന്‍ ആമത്തിരി കത്തിച്ചുവെച്ച്
പതിനര്രായിരതിഎട്ടില്‍ ഒരുവളുമായി
സുരതം ചെയ്തു

Sunday, January 15, 2012

കവിത

കവിത
ജലം കൊണ്ട് മുറിക്കപ്പെട്ടവര്‍

ഒരു നെടുങ്കന്‍ മലയുടെ
അപുറവും ഇപ്പുറവും നിന്ന്
ചില ഊടുവഴികളിലുടെ
പ്രണയിചിരുന്നവരായിരുന്നു നമ്മള്‍
ആവൈആറും ആവൈഷണ്മുഖിയും
നമുക്ക് ഒരുപോലെ പ്രിയപ്പെട്ടതായി
തിരുകുറലും തിരട്ടു ഗ്രാമവും
ഞങ്ങള്‍ക് അത്ഭുതമായി

ശിവാജിറാവ് ഗെക് വാധും
ശബരിമല അയ്യപ്പനും
നിങ്ങടെ ഭക്തിയില്‍ കൊഴുത്തു

ഊടു വഴികളോകെ
ടാര്‍ വഴികളായി
പ്രണയ മരത്തില്‍ കാശുപൂത്തു

നിങ്ങടെ പച്ചകറി പാടത്തു-
മേയുന്ന ഗോക്കളെ ഒക്കയും
ഈദിനും ഈസ്റെറിനും
ഞങ്ങള്‍ ഈമ്പി തിന്നു

ശങ്കര്‍ സിമിന്ട് ,വീടൂ തീപ്പെട്ടി
പളനി ആണ്ടവന്‍ ,സുന്ദരാംബാള്‍
മദിരാശി ,കോടമ്പക്കം
ആക്രിക്കാരന്‍ ,പോക്കറ്റടിക്കാരന്‍
ഞങ്ങള്‍ നിന്റെ പ്രണയം കൊണ്ട് നിറഞ്ഞു

നിന്റെ പ്രണയത്തിലേക്ക് ഞങ്ങള്‍
ഇര പിടിയന്‍ മാരായ നീര്‍നായ്ക്കളെവിട്ടു
ചെന്നെയില്‍ ഫ്ലാറ്റും
കമ്പത്ത് മണ്ണും വാങ്ങി


പെട്ടന്നൊരു ദിവസം എന്റെയും
നിന്റെയും ആകാശത്ത്
ഒരു തീയുണ്ട മുളച്ചു
വൈദുതി സ്കലനങ്ങള്‍ സ്വപ്നംകണ്ടു
ചിന്നപയലുകള്‍ രാത്രിയില്‍
ഞെട്ടി ഉണര്‍ന്നു തൊള്ള കീറി
പാണ്ട്യ രാജ്യത്തെ പാണ്ടികള്‍
അണുവണ്ടിക്കുമുമ്പില്‍ കിടങ്ങ് തോണ്ടി
നിന്നെ പ്രണയിച്ച ഞങ്ങളും കൂടി
കയില്‍ കിട്ടിയ കുന്തവും കൊടുവാളുമായി
അപ്പോഴാണ് ഇവിടെ
മുല്ലപ്പെണ് വയസ് അറിയിച്ചത്
ഇനി അവളെ കെട്ടിക്കണം
പേര്‍ എടുക്കണം


why this kolavery kolavery kolavery di