
ലോക്കല്‍ കംബാരടുമെന്ടിന്റെ
മൂത്ര പുരയില്‍ ഒറ്റക്കാലില്‍
ചാരി നിന്ന്
ഞങ്ങള്‍
പാലക്കാടന്‍ ചുരം താണ്ടിയത്
നിങ്ങള്‍ ഒരുകാലത്ത് കെ കെ യിലും
ജയന്തി ജനതയിലും കുത്തിനിറച്ചു
ഗ്രിഹാതുരതയില്‍ നിന്ന്
ഊളയിട്ടതിനെക്കള്‍......
കള്ള പാത്തെമാരിയില്‍
ശീമ കടന്നതിനെക്കാള്‍
വലിയ പാപമാണെന്ന്
ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു
അറവു മാടിനെ വിലപേശുന്ന
കൌശലത്തോടെ
പുറം പൂച്ചുകളുടെ കവലയില്‍
ഞങ്ങള്‍ വില്കാന് വെച്ച കഷ്ടപ്പാടിനെ
നിങ്ങള്‍ റാഞ്ചി എടുത്തു
ഉറുപ്പികക്കും വിയര്‍പ്പിനുമിടയില്‍
ഇടനിലക്കാരന്‍ടെ നെറികേട് കൊഴുത്തു
വംഗ നാട്ടില്‍ വഴി കണ്ണുമായി ഇരിക്കുന്ന
വിശപ്പ്കളില്‍ നിന്നാണ്
നിങ്ങടെ വെളിച്ചം കടക്കാത്ത മുറികളും
പരിചിതമല്ലാത്ത രുചികളും
വീതം പറ്റുന്നത്
ഇപ്പോള്‍ എണ്ണപണവും കള്ളപണവും
സിമിന്ടു കൊണ്ട് ആകാശത്തെ തൊടുന്നത്
ഞങ്ങളുടെ ഉപ്പും ബലിയും കൊണ്ടാണ്
മൊബൈല്‍ ഫോണില്‍ ബാവുള്‍ സംഗീതവും
ഞായറാഴ്ചകളില്‍ ബ്രോയിലര്‍ ചിക്കനും കൊണ്ട്
നിങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ നിറഞ്ഞു പോയത്
പതിറ്റാണ്ടുകള്‍ ചുവന്നു തുടുത്ത
ധാമോധര്‍ നദി യന്ത്രപാടങ്ങളില്‍ കൂടി
വഴിമാറി ഒഴികിയത് കൊണ്ടാണ്
ഗ്രാമങ്ങളില്‍ വിശപ്പ് മറുപിള്ളയായി
പിറക്കുന്നത് കൊണ്ടാണ് ....
ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു
പരധേശം കൊണ്ട് മാത്രം
പൊറുതികഴിയുന്ന
ഫോറിന് തോട്ടികളുടെ നാട്ടില്‍
വെറും പരദേശിയായി
ജീവിക്കേണ്ടി വരും എന്ന്
എല്ലാ മോഷണകുറ്റവും
പ്രദമ ദ്രിഷ്ട്യാ ചുമത്തപെടുന്ന
കോവര്‍ കഴുതകളായി
ജീവിക്കേണ്ടി വരുമെന്ന്
ഞങ്ങള്‍ കരുതി
നിങ്ങള്‍ ഗീതന്ജലി വായിച്ചിട്ടുണ്ടായിരിക്കും എന്ന്
പഥേര്‍ പാഞ്ജലി കണ്ടിട്ടുണ്ട് എന്ന് .