അച്ചടക്കമെന്നാല്‍
വര്‍ധിച്ച ശബ്ദത്തോടെ
പുറത്തേക് തള്ളി വരുന്ന
കീഴ്ശാസ്വങ്ങളെ
ഒരുതരം
വാക്വം ബലതന്ത്രം ഉപയോഗിച്ച്
ഉള്ളിലേക്ക് വലിച്ചു
അമര്‍ത്തി വയ്കുക
എന്നതാണെന്ന് അവര്‍ പണ്ട്
രാത്രി ക്ലാസുകളില്‍
പഠിപ്പിച്ചിട്ടുണ്ട്
ഉള്ളില്‍ നിന്ന് തികട്ടി വരുന്ന
വെടിചില്ലുകളെ
തോന്നലുകളുടെ ശവപറമ്പില്‍
സംസ്കരിചിട്ടൊണ്ട്
അച്ചടക്കമെന്നാല്‍
അടക്കമില്ലാത്ത
തെറിച്ച വാക്കുകളെ
വായില്‍ കടിച്ചമര്‍ത്തി
ചവച്ചു പതം വരുത്തി
ഒച്ചയില്ലാതെ വിഴുങ്ങണം
അള്‍സര്‍ ബാധിച്ച
ആമാശയത്തില്‍ കിടന്നു
അച്ചടക്കം പുളിച്ചു പൊങ്ങും
ഒരു കീഴ് ശാസ്വമായി
വെളിപ്പെടും
സഖാവേ
വിത്ത് എന്നാ അച്ചടക്കത്തെ
ലെംഘിച്ചപ്പോഴാണ് മരമുണ്ടായത്
അച്ചടക്കക്കമ്മറ്റീ
ReplyDeleteഓടിവായോ
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..
ReplyDeleteശ്......നിശ്ശബ്ദം.
ReplyDelete